New Delhi: നവംബർ 14 മുതൽ 7 ദിവസത്തേക്ക് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (Passenger Reservation System (PRS) രാത്രിയിലെ തിരഞ്ഞെടുത്ത മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ അറിയിയ്ക്കുന്നു.
കൊറോണ മഹാമാരി മൂലം നിര്‍ത്തലാക്കിയ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേയ്ക്ക് പുന:സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഞായറാഴ്ചയാണ് ഇന്ത്യന്‍ റെയിൽവേ (Indian Railway) ഈ അറിയിപ്പ് പുറത്തുവിട്ടത്.
പാസഞ്ചർ സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയിൽവേ ഇപ്പോൾ. പുതിയ ട്രെയിൻ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം സിസ്റ്റം ഡാറ്റയുടെ അപ്‌ഗ്രേഡേഷനും ഈ പ്രക്രിയയിൽ ഉൾപ്പെടും.
Ticket reservation, cancellation services എന്നീ സര്‍വീസുകള്‍ അടുത്ത 7 ദിവസത്തേയ്ക്ക് രാത്രിയില്‍ ലഭ്യമാകില്ല. റെയിൽവേ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
നവംബർ 14 രാത്രി മുതല്‍ 20 രാത്രി വരെ ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
ടിക്കറ്റ് റിസർവേഷൻ (Ticket reservation), കറന്‍റ് ബുക്കിംഗ് (Current Booking), ക്യാൻസലേഷൻ (Ticket cancellation services), അന്വേഷണ സേവനങ്ങൾ (Enquiry) എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ റെയിൽവേയുടെ PRS സേവനങ്ങൾ രാത്രി 23:30 ന് ആരംഭിച്ച് പുലര്‍ച്ചെ 05:30 വരെ ലഭ്യമാകില്ല. അതായത് നവംബർ 14 രാത്രി മുതല്‍ 20 വരെ ദിവസവും രാത്രി 11:30 മുതല്‍ രാവിലെ 05:30 വരെ സേവനങ്ങള്‍ ലഭിക്കില്ല.
പാസഞ്ചർ സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കാനുള്ള ഈ നടപടിയോടെ ഉപയോക്താക്കള്‍ സഹകരിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...