രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ജനുവരിയിൽ മാത്രം ഇത് അഞ്ചാം തവണയാണ് ഇന്ധന വിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോളിനും ഡിസലിനും  25 പൈസ വീതമാണ് ഇത്തവണ വർധിച്ചത്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 51 പൈസയും ഡീസലിന് ഒരു രൂപ 61 പൈസയും വർധിച്ചു. പെട്രോളിന് തിരുവനന്തപുരം നഗരത്തിൽ 87.46 രൂപയും  കൊച്ചിയിൽ 85.61 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 85.64 രൂപയും, ഡീസൽ വില 79.8 രൂപയുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് 87 രൂപ കടന്ന് പെട്രോൾ


രാജ്യ തലസ്ഥാനത്തും പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. ഡൽഹിയിൽ Petrol വില 85.45 രൂപയും ഡീസൽ വില 75.63 രൂപയുമാണ്.മുംബൈയിലും ഡീസൽ വില സർവകാല റെക്കോർഡായ 91.80 രൂപയിലെത്തി നിൽക്കുന്നു. കോവിഡ് 19 പ്രതിസന്ധികൾ മൂലം ഇന്ധന ഉത്പാദനം കുറഞ്ഞതാണ് ഇന്ധന വിലവർധനവിന് കാരണമായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവർധനവുംആഭ്യന്തര ഇന്ധന വിപണിയിലെ വില കൂടാൻ കാരണമാണ്. 


ALSO READ: Karnataka Shivamogga യിൽ കനത്ത സ്ഫോടനം, 8 പേരുടെ മരണം സ്ഥിരീകരിച്ചു


ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price)വ്യത്യസമായി രേഖപെടുത്തുന്നു.