ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ലോക നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഉച്ചകോടി നടക്കുന്നത് ഡല്‍ഹിയിലെ ഭാരത് മണ്ഡപം ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍- കണ്‍വെന്‍ഷന്‍ സെന്ററിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ


ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.


Also Read: Gajalakshmi Rajayoga: വ്യാഴത്തിന്റെ വക്രഗതി സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!


ഇത് കൂടാതെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ എന്നിവരും ഭാരത് മണ്ഡപത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചതെന്നത് ശ്രദ്ധേയം.


ഒരു ഭൂമി എന്ന പേരിലുള്ള സെഷനാണ് ആദ്യം നടക്കുക. ഉച്ചയ്‌ക്ക് 1:30 വരെയാണ് ആദ്യത്തെ സെഷൻ. തുടർന്ന് വൈകുന്നേരം 3:30 വരെ വിവിധ ഉഭയകക്ഷി യോഗങ്ങൾ നടക്കും. പിന്നാലെ 4:45 വരെ രണ്ടാമത്തെ സെഷനായ ഒരു കുടുംബം നടക്കും. ഇതോടെ ഇന്നത്തെ യോഗങ്ങൾക്ക് അവസാനമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.