Gajalakshmi Rajayoga: വ്യാഴത്തിന്റെ വക്രഗതി സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

Guru Vakri 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് നേര്‍രേഖയിലും വക്രഗതിയിലുമൊക്കെ സഞ്ചരിക്കും. അത്തിലൂടെ ശുഭ-അശുഭകരമായ പല യോഗങ്ങളും രൂപപ്പെടും.  ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.

Gajalakshmi Rajayoga: ഈ സമയം ദേവന്മാരുടെ ഗുരുവായ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഈ സഞ്ചാരത്തിലൂടെ ഗജലക്ഷ്മീ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ശുഭ യോഗത്തിന്റെ ഫലത്താല്‍ ചില രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലമാണ്.  അതിൽ ഈ 3 രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും.

1 /4

ഈ സമയം ദേവന്മാരുടെ ഗുരുവായ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഈ സഞ്ചാരത്തിലൂടെ ഗജലക്ഷ്മീ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

2 /4

ഈ ശുഭ യോഗത്തിന്റെ ഫലത്താല്‍ ചില രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലമാണ്.  അതിൽ ഈ 3 രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും.  ഈ ആളുകള്‍ക്ക് കരിയറിലും ബിസിനസ്സിലും പ്രത്യേക വിജയം നേടാണ് കഴിയും. ഗജലകഷ്മീ രാജയോഗത്തിലൂടെ ഭാഗ്യം മിന്നിത്തിളങ്ങുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

3 /4

മേടം (Aries): ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും.  വ്യാഴം മേട രാശിയില്‍ നിന്ന് ലഗ്‌നഭാവത്തില്‍ വക്രഗതിയിൽ ചലിക്കുകയാണ്.  വ്യാഴം ലഗ്‌നത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും, ജോലിസ്ഥലത്ത് സ്വാധീനം വര്‍ദ്ധിക്കും. സാമ്പത്തികമായി ലാഭം വര്‍ദ്ധിക്കും. ബിസിനസ്സിലും പുതിയ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. വിജയകരമാകുന്ന ചില ശക്തമായ തീരുമാനങ്ങളെടുക്കും. പങ്കാളിത്ത ജോലിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും.

4 /4

മീനം (Pisces): ഗജലക്ഷ്മി രാജയോഗത്തിന്റെ രൂപീകരണം മീനം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തില്‍ വ്യാഴം വക്രഗതിയിൽ ചലിക്കുന്നതിനാൽ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതിയും ബഹുമാനവും വര്‍ദ്ധിക്കും.  ഒപ്പം കുടുംബത്തിന്റെ ആവശ്യങ്ങള്‍ നന്നായി നിറവേറ്റാന്‍ കഴിയും. മീന രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മീന രാശിയുടെ  അധിപന്‍ വ്യാഴമാണ്. അതിനാല്‍ ഈ യോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola