G20 Summit: രാജ്യം ഉറ്റുനോക്കുന്ന മോദി-ബൈഡൻ നിർണ്ണായക ഉഭയകക്ഷി ചർച്ച ഇന്ന്
G20 Summit Update: വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച നടക്കുക. ചർച്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകിയേക്കും.
G20 Summit Update: G20 ഉച്ചകോടിയ്ക്കായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. ലോക നേതാക്കളെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് തലസ്ഥാനം.
G20 ഉച്ചകോടിയിൽ രാജ്യം കാത്തിരിയ്ക്കുന്ന ഒന്നാണ് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച. സെപ്റ്റംബർ 9-10 തീയതികളിൽ നടക്കുന്ന G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ ബൈഡൻ ന്യൂഡൽഹിയിൽ എത്തിച്ചേരും. അമേരിക്കൻ പ്രസിഡന്‍റെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
Also Read: Rahu Transit 2023: ഒന്നര വർഷത്തിന് ശേഷം രാഹുവിന്‍റെ സംക്രമണം, ഈ 3 രാശിക്കാർക്ക് സുവര്‍ണ്ണകാലം!!
വൈകുന്നേരം പ്രധാനമന്ത്രി മോദിയും ജോ ബൈഡനും തമ്മിൽ എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് രാജ്യം ആകാംഷയോടെ ഉറ്റു നോക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച നടക്കുക. ചർച്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകിയേക്കും. ലോകം ഇന്ന് അഭിമുഖീകരിയ്ക്കുന്ന ചില ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നതിൽ ഇരു രാജ്യങ്ങൾക്കും എങ്ങനെ സംഭാവന നൽകാമെന്നും ചർച്ചയുണ്ടാകും.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം, പ്രതിരോധ സഹകരണം, തീവ്രവാദ വിരുദ്ധ, സുരക്ഷാ സഹകരണം, സൈബർ സുരക്ഷാ സഹകരണം, വ്യാപാര സാമ്പത്തിക ബന്ധങ്ങൾ, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ മേഖല, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ സഹകരണം, ആരോഗ്യം, വിദ്യാഭ്യാസ സാംസ്കാരിക സഹകരണം, ഇന്തോ പസഫിക്, സാങ്കേതികവിദ്യ, വിസ സംവിധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും എന്നാണ് സൂചനകൾ.
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച ഡൊണാൾഡ് ട്രംപാണ് അവസാനമായി ഇന്ത്യ സന്ദർശിച്ച യുഎസ് പ്രസിഡന്‍റ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ന്യൂഡൽഹിയിൽ എത്തുന്ന ബൈഡൻ ജി20 ഉച്ചകോടിക്ക് ശേഷം ഞായറാഴ്ച വിയറ്റ്നാമിലേക്ക് പോകും.
G20 അംഗരാജ്യങ്ങൾ ആഗോള ജിഡിപിയുടെ ഏകദേശം 85 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 75 ശതമാനത്തിലേറെയും ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു.
G20 ഗ്രൂപ്പിൽ അർജനന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ (EU) എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...