G20 Summit: 200 ലധികം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ!! കാരണമിതാണ്
G20 യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വെയും ചില നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതായത്, G20 ഉച്ചകോടിക്ക് മുന്നോടിയായി 200ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. നോർത്തേൺ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.
G20 Summit: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. രാജ്യം ആവേശത്തിലാണ്. ഒപ്പം ഉച്ചകോടിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. സമ്മേളനത്തിനായി ഇന്ത്യയില്‍ ഒത്തു ചേരാന്‍ ലോക നേതാക്കളും ആവേശത്തിലാണ്.
Also Read: G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍ തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും
ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയില്‍ എത്തിച്ചേരുന്ന ലോക നേതാക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിരവധി നടപടികള്‍ ഇതിനോടകം രാജ്യം സ്വീകരിച്ചു കഴിഞ്ഞു. തലസ്ഥാനത്ത് റോഡ് ഗതാഗത നിയന്ത്രണം, മെട്രോ ട്രെയിനില്‍ നിയന്ത്രണം, തുടങ്ങിയവ അവയില്‍ ചിലത് മാത്രം. അതുകൂടാതെ, സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. അതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ലോകനേതാക്കളെ സ്വാഗതം ചെയ്യാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം.
Also Read: G20 Summit: ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ നിരാശനാണ്!!
G20 യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വെയും ചില നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതായത്, G20 ഉച്ചകോടിക്ക് മുന്നോടിയായി 200ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. നോർത്തേൺ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.
നമുക്കറിയാം, രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതേസമയം, ട്രെയിൻ വൈകി ഓടുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരിയ്ക്കുന്ന ജി20 ഉച്ചകോടി കണക്കിലെടുത്ത് 200ലധികം ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരിയ്ക്കുന്നത്. സെപ്റ്റംബര്‍ 9, 10, 11തിയതികളിലെ ട്രെയിനുകള്‍ ആണ് നോർത്തേൺ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്.
ട്രെയിന്‍ റദ്ദാക്കിയ വിവരം ഇന്ത്യന്‍ റെയില്‍വേ മുന്‍കൂട്ടി അറിയിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.
അതേസമയം, റൂട്ട് നിർദ്ദേശങ്ങൾക്കായി ആളുകള്‍ 'G-20 വെർച്വൽ ഹെൽപ്പ് ഡെസ്‌കിലെ' തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ പരിശോധിക്കാൻ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റൂട്ട് നിർദ്ദേശങ്ങൾ എയർപോർട്ടുകളിലേക്കോ റെയില്‍വേ സ്റ്റേഷനുകളിലേക്കോ ബസ് ടെർമിനലുകളിലേക്കോ ഉള്ള യാത്രയ്ക്കുള്ളതാണ്. ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...