G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍ തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും

G20 Summit: G20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനായി ശുചിത്വം, സൗന്ദര്യം, സുരക്ഷ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള, ഭംഗിയുള്ള, സുരക്ഷിതമായ ഡല്‍ഹി, അതിനായി നിരവധി ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ നടന്നു വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 05:36 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. ഡല്‍ഹിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍, വാഹന പരിശോധനയടക്കം ആരംഭിച്ചുകഴിഞ്ഞു.
G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍ തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും

G20 Summit Update: ആഗോള നേതാക്കള്‍ പങ്കെടുക്കുന്ന G20  ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിയ്ക്കുകയാണ്. G 20 ഉച്ചകോടി ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിയുടെ വിജയത്തിനായില്‍ അക്ഷീണം പരിശ്രമിയ്ക്കുകയാണ് അധികൃതര്‍. 

Also Read:  G20 Summit and PM Modi: മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറ്റം, പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് പൊതിഞ്ഞ് ബ്രിട്ടീഷ് പത്രം  

G20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനായി ശുചിത്വം, സൗന്ദര്യം, സുരക്ഷ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള, ഭംഗിയുള്ള, സുരക്ഷിതമായ ഡല്‍ഹി, അതിനായി നിരവധി ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ നടന്നു വരുന്നത്. ആഗോള നേതാക്കളുടെയും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങളുടെയും സുരക്ഷയ്ക്കായി വന്‍ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 

Also Read:  SIM CARD New Rule: സിം കാര്‍ഡ്‌ പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ, ഡീലര്‍മാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ  
 
റിപ്പോര്‍ട്ട് അനുസരിച്ച് G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. ഡല്‍ഹിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍, വാഹന പരിശോധനയടക്കം ആരംഭിച്ചുകഴിഞ്ഞു. ആഗസ്റ്റ്‌ 15, ജനുവരി 26 തുടങ്ങിയ ദിവസങ്ങളില്‍ കാണുന്നതിലും ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ നടപ്പാക്കിയിരിയ്ക്കുന്നത്.   ഡല്‍ഹിയുടെ എല്ലാ മുക്കിലും മൂലയിലും അഭൂതപൂർവമായ സുരക്ഷാ ക്രമീകരണങ്ങള്‍ കാണുവാന്‍ സാധിക്കും.    

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്തും വിവിഐപി റൂട്ടിനും വിവിഐപികളുടെ സഞ്ചാരത്തിനുമായി ഡൽഹി മെട്രോ സ്റ്റേഷന്‍റെ നിരവധി ഗേറ്റുകൾ 3 ദിവസത്തേക്ക് അടച്ചിരിക്കും. അതായത്, G20 ഉച്ചകോടിയുടെ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് സെപ്റ്റംബര്‍  8, 9, 10 തീയതികളിൽ 39 മെട്രോ സ്‌റ്റേഷനുകളുടെ 69 ഗേറ്റുകൾ സാധാരണക്കാർക്കായി പൂർണ്ണമായും അടച്ചിട്ടിരിക്കുമെന്ന് ഡൽഹി പോലീസ് ഡിസിപി അറിയിച്ചു.

പ്രധാന മെട്രോ സ്റ്റേഷനുകളായ മോത്തി ബാഗ്, ബിക്കാജി കാമ പ്ലേസ്, മുനിർക, ആർകെ പുരം, IIT, സദർ ബസാർ എന്നീ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ഒരു നീക്കവും ഉണ്ടാകില്ല, അതായത് ഈ സ്റ്റേഷനുകള്‍ മൂന്നു ദിവസം പൂര്‍ണ്ണമായും അടഞ്ഞു കിടക്കും എന്നാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, സുപ്രീം കോടതി മെട്രോ സ്റ്റേഷൻ പൂർണ്ണമായും അടച്ചിരിക്കും, കാരണം ഇത് പ്രധാന വേദിയായ പ്രഗതി മൈതാനത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനാണ്.  

ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് 39 മെട്രോ സ്റ്റേഷനുകളുടെ 69 ഗേറ്റുകൾ അടച്ചിടാൻ ഡൽഹി പോലീസ് ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. G20 ഉച്ചകോടിയുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത് എന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച പട്ടിക പുറത്തു വന്നിട്ടുണ്ട്. 

G20 ഉച്ചകോടി കണക്കിലെടുത്ത് ഡൽഹിയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകള്‍, ഓഫീസുകള്‍, സ്കൂള്‍, കോളേജ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും മൂന്നു ദിവസം അടഞ്ഞുകിടക്കും. എന്നാല്‍, അവശ്യ സേവനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും നീക്കത്തിന് നിയന്ത്രണമുണ്ടാകില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News