Gandhi Jayanti 2022: ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് രാജ്യം
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രാഷ്ട്രപിതാവിന് ഗാന്ധി ജയന്തി ദിനത്തിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ വർഷം ഗാന്ധിജിയുടെ 153-ാം ജന്മവാർഷികമാണ്.
ഗാന്ധിജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രാഷ്ട്രപിതാവിന് ഗാന്ധി ജയന്തി ദിനത്തിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ വർഷം ഗാന്ധിജിയുടെ 153-ാം ജന്മവാർഷികമാണ്.
അഹിംസയുടെയും സത്യത്തിന്റെയും മുൻഗാമിയായിരുന്നു മഹാത്മാഗാന്ധി എന്നറിയപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യൻ വിമോചന സമരത്തിനായി അദ്ദേഹം സത്യാഗ്രഹവും അഹിംസ പ്രസ്ഥാനവും സ്ഥാപിച്ചു. രാഷ്ട്രപിതാവെന്ന നിലയിൽ, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി മറ്റ് നിരവധി ദേശീയ നേതാക്കൾക്കൊപ്പം അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി.
അദ്ദേഹത്തിന്റെ അക്രമരഹിതമായ സമീപനം ലോകമെമ്പാടുമുള്ള നിരവധി പൗരാവകാശ പ്രചാരണങ്ങളെ സ്വാധീനിച്ചു. മതപരമായ ബഹുസ്വരതയിൽ ഉറച്ചു വിശ്വസിച്ചയാളായിരുന്നു ഗാന്ധിജി. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അത് യാഥാർത്ഥ്യമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു.
അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ രണ്ടിന് ദേശീയതലത്തിൽ അവധി നൽകുന്നു. 2007 ജൂൺ 15-ന്, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി പ്രഖ്യാപിച്ചു. "സമാധാനം, സഹിഷ്ണുത, അഹിംസ എന്നിവയുടെ ഒരു സംസ്കാരം കെട്ടിപ്പടുക്കുക" എന്ന ലക്ഷ്യത്തോടെ "അഹിംസ എന്ന ആശയത്തിന്റെ സാർവത്രിക പ്രാധാന്യത്തെ" ഈ ദിനം ഓർമ്മിപ്പിക്കുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ, ഇന്ത്യയുടെ വിമോചനസമരത്തിനും സ്വാതന്ത്ര്യസമരത്തിനും അദ്ദേഹം നൽകിയ സുപ്രധാന സംഭാവനകൾ രാജ്യം അനുസ്മരിക്കുന്നു. കോളേജുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക-രാഷ്ട്രീയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾ, സേവന പ്രവർത്തനങ്ങൾ, അനുസ്മരണ ചടങ്ങുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനങ്ങൾ ഈ ദിനം ആചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാന്ധി ജയന്തി ദിനം ആചരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...