International Day of Older Persons 2022: ഇന്ന് ലോക വയോജന ദിനം; മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലാകാം

പ്രായമായവരെ വ‍‍ൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന രീതിയിൽ നിന്ന് മാറി അവരുടെ പ്രശ്നങ്ങളും അവസ്ഥകളും മനസ്സിലാക്കി കൂടെ ചേർത്തുനിർത്തുന്ന നിലയിലേക്ക് നമ്മുടെ സമൂഹം ഇനിയും മാറേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 10:21 AM IST
  • ഒക്ടോബർ ഒന്നിന് ലോകമെമ്പാടും വയോജനങ്ങളുടെ ദിനമായി ആചരിക്കുന്നു
  • പ്രായമായവരുടെ സംഭാവനകളെ ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്
International Day of Older Persons 2022: ഇന്ന് ലോക വയോജന ദിനം; മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലാകാം

ലോക വയോജന ദിനം 2022: തടഞ്ഞു നിർത്താൻ സാധിക്കാത്ത അനിവാര്യതയാണ് വാർധക്യം. ജീവിതത്തിന്റെ ചടുലതയിൽ നിന്ന് മാറി ആരോ​ഗ്യവും മാനസികവുമായ ആശ്രയത്വങ്ങളിലേക്കെത്തുന്ന സായാഹ്നം. ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് കടന്ന വയോജനങ്ങളെ ചേർത്ത് നിർത്തേണ്ടതും അവർക്ക് താങ്ങും തണലുമാകേണ്ടതും പുതിയ തലമുറയുടെ ചുമതലയാണ്. പ്രായമായവരെ വ‍‍ൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന രീതിയിൽ നിന്ന് മാറി അവരുടെ പ്രശ്നങ്ങളും അവസ്ഥകളും മനസ്സിലാക്കി കൂടെ ചേർത്തുനിർത്തുന്ന നിലയിലേക്ക് നമ്മുടെ സമൂഹം ഇനിയും മാറേണ്ടതുണ്ട്.

ഒക്ടോബർ ഒന്നിന് ലോകമെമ്പാടും വയോജനങ്ങളുടെ ദിനമായി ആചരിക്കുന്നു. പ്രായമായവരുടെ സംഭാവനകളെ ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. സന്നദ്ധസേവനത്തിലൂടെയും അനുഭവവും അറിവും കൈമാറുന്നതിലൂടെയും വ്യത്യസ്ത ഉത്തരവാദിത്തങ്ങളിൽ അവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിലൂടെയും പ്രായമായ ആളുകൾ സമൂഹത്തിന് കാര്യമായ സംഭാവനകൾ നൽകുന്നു. ഈ വർഷത്തെ അന്താരാഷ്‌ട്ര വയോജന ദിനാചരണത്തിന്റെ പ്രമേയം "മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം" എന്നതാണ്.

ALSO READ: World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

ലോക വയോജന ദിനം: ചരിത്രവും പ്രാധാന്യവും
1990 ഡിസംബർ 14-ന് ഐക്യരാഷ്ട്ര പൊതുസഭ ഒക്‌ടോബർ ഒന്ന് അന്താരാഷ്‌ട്ര വയോജന ദിനമായി ആചരിക്കാൻ ഒരു പ്രമേയം പാസാക്കി. 1982-ൽ വേൾഡ് അസംബ്ലി ഓൺ ഏജിംഗ് മുൻകൈയെടുത്ത വിയന്ന ഇന്റർനാഷണൽ പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഏജിംഗ് സംരംഭത്തിന് ശേഷമാണ് ഈ ദിനം നിലവിൽ വന്നത്.

യുഎൻ ജനറൽ അസംബ്ലി 1991-ൽ പ്രായമായവർക്കുള്ള ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾ അംഗീകരിച്ചു. പിന്നീട് 2002-ൽ, വാർദ്ധക്യത്തെക്കുറിച്ചുള്ള രണ്ടാം ലോക അസംബ്ലി, വാർദ്ധക്യം സംബന്ധിച്ച മാഡ്രിഡ് ഇന്റർനാഷണൽ പ്ലാൻ ഓഫ് ആക്ഷൻ സ്വീകരിച്ചു. 21-ാം നൂറ്റാണ്ടിൽ പഴയ തലമുറ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും എല്ലാ പ്രായക്കാർക്കും സമൂഹത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാഡ്രിഡ് ഇന്റർനാഷണൽ പ്ലാൻ ഓഫ് ആക്ഷൻ സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News