ഭോപാൽ:  മധ്യപ്രദേശിൽ (Madhya Pradesh) കൂട്ടബാലാത്സംഗത്തിന് ഇരയായ ദളിത് യുവതി (Dalit woman) ആത്മഹത്യ ചെയ്തു. നാല് ദിവസങ്ങൾക്ക് മുൻപ്  മുൻപ് മൂന്നുപേർ ചേർന്നാണ് ഇരയായ മുപ്പത്തിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം (Rape case) ചെയ്തത്.  യുവതിയെ വെള്ളിയാഴ്ച സ്വന്തം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ പൊലീസിൽ പരാതി നൽകി മൂന്ന് ദിവസമായിട്ടും കേസെടുക്കാത്തത്തിൽ മനംനൊന്താണ് യുവതി ആത്മഹത്യ (Suicide) ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.  മാത്രമല്ല പരാതി നൽകാൻ  ചെന്ന യുവതിയുടെ ഭർത്താവിനേയും  ബന്ധുക്കളേയും പൊലീസ് (Police) ഔട്ട്പോസ്റ്റിൽ തടഞ്ഞുവെച്ചുവെന്നും ശേഷം അവരെ പറ്റേദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.  


Also read: എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ൦, ഉറപ്പ് നല്‍കി UP CM യോഗി ആദിത്യനാഥ്


സംഭവം വിവാദമായതോടെ പൊലീസ് (Police) വെള്ളിയാഴ്ച കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.  വെള്ളിയാഴ്ച വെള്ളമെടുക്കാനായി വീടിന് സമീപം പോയ യുവതിയെ പീഡനക്കാര്യം പറഞ്ഞ് അയൽക്കാരിയായ സ്ത്രീ കളിയാക്കുകയും ചെയ്തിരുന്നു.  ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കൂട്ടം ചുമത്തി പൊലീസ് (Police) കേസെടുത്തിട്ടുണ്ട്.  


കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നതിൽ എഎസ്ഐ മിശ്രിലാലിനെ സസ്പെൻഡ് (Suspension)  ചെയ്യുകയും ശേഷം ഇയാളെ അറസ്റ്റു ചെയ്തുവെന്നും നർസിങ് ജില്ല പൊലീസ് സൂപ്രണ്ട്  അറിയിച്ചു. സംഭവത്തിൽ അടിയന്തരമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.     


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)