New Delhi:  ഐഐടി ഖരഗ്പൂറിലേ ഗേറ്റ് 2022 പരീക്ഷകളുടെ അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കാൻ ആരംഭിക്കും. ഗ്രാഡുവേറ്റ് ആപ്റ്റിട്യൂട് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് അഥവാ ഗേറ്റ് പരീക്ഷകൾ 2022 ഫെബ്രുവരി 5, 6, 12, 13 തീയതികളിലാണ് നടത്തുന്നത്. ഗ്രാഡുവേഷൻ, പോസ്റ്റ് ഗ്രാഡുവേഷൻ കോഴ്സുകൾ കഴിഞ്ഞവർക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

gate.iitkgp.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. GATE 2021 ന്റെ ഔദ്യോഗിക വെബ്‌ഡിസൈറ്റിലൂടെ ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് അപേക്ഷ ഫോമ ലഭിക്കും.


ALSO READ : Passport Varification: പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് താമസിപ്പിക്കാൻ പാടില്ല-ഡി.ജി.പിയുടെ ഉത്തരവ്


അപേക്ഷിക്കേണ്ടത് എങ്ങനെ?  


സ്റ്റെപ്പ് 1 :  ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റത്തിൽ കയറിയ ശേഷം പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക. അപ്പോൾ നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് എൻറോൾമെൻറ് നമ്പർ ലഭിക്കും. തുടർന്ന് പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുക.


ALSO READ : Onam Kit : ഓണക്കിറ്റ് ലഭിക്കാത്തവർ 30, 31 തിയതികളിലായി കൈപ്പറ്റണം, നാളെ റേഷൻ കട തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി


സ്റ്റെപ്പ് 2 :  രജിസ്റ്റർ ചെയ്ത് കഴിഞ്ഞ ഐൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങളും നൽകുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പറും അഡ്രസ്സും നൽകണം. ഗേറ്റ് 2022 ൽ ഏത് പേപ്പർ ആണ് എഴുതാൻ ഉദ്ദേശിക്കുന്നതെന്നും, എവിടെയാണ് എക്സാം എഴുതുന്നതിനു, തെരഞ്ഞെടുക്കുക.


ALSO READ : Kerala Rubber Limited : കേരള റബ്ബർ ഉടൻ പ്രവർത്തനമാരംഭിക്കുന്നു; സി.എം.ഡിയായി ഷീല തോമസിനെ നിയമിച്ചു


 


സ്റ്റെപ്പ് 3: ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി പറഞ്ഞിരിക്കുന്ന ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.


സ്റ്റെപ്പ് 4 : നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിനനുസരിച്ച് ഗേറ്റ് അപേക്ഷാ ഫീസ് അടയ്ക്കുക


സ്റ്റെപ്പ് 5: അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ ശെരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.