Kerala Rubber Limited : കേരള റബ്ബർ ഉടൻ പ്രവർത്തനമാരംഭിക്കുന്നു; സി.എം.ഡിയായി ഷീല തോമസിനെ നിയമിച്ചു

 ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി ഷീല തോമസിനെ നിയമിച്ചതിനോടൊപ്പം തന്നെ അഞ്ചംഗ ഡയറക്ടർ ബോർഡും നിലവിൽ വന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 06:31 PM IST
  • സ്ഥാപനത്തിൻറെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ചു.
  • റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ സ്ഥാപനമാണ് കേരള റബ്ബർ ലിമിറ്റഡ്.
  • ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി ഷീല തോമസിനെ നിയമിച്ചതിനോടൊപ്പം തന്നെ അഞ്ചംഗ ഡയറക്ടർ ബോർഡും നിലവിൽ വന്നു.
  • വ്യവസായ വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ എന്നിവരാണ് ബോർഡിലുള്ളത്.
Kerala Rubber Limited : കേരള റബ്ബർ ഉടൻ പ്രവർത്തനമാരംഭിക്കുന്നു; സി.എം.ഡിയായി ഷീല തോമസിനെ നിയമിച്ചു

THiruvanathapuram : കേരള റബ്ബർ ലിമിറ്റഡ് (Kerala Rubber Limited ) ഉടൻ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്. സ്ഥാപനത്തിൻറെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ചു.    റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ സ്ഥാപനമാണ് കേരള റബ്ബർ ലിമിറ്റഡ്.

 ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി ഷീല തോമസിനെ നിയമിച്ചതിനോടൊപ്പം തന്നെ അഞ്ചംഗ ഡയറക്ടർ ബോർഡും നിലവിൽ വന്നു. വ്യവസായ വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ എന്നിവരാണ് ബോർഡിലുള്ളത്. 

ALSO READ: Passport Varification: പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് താമസിപ്പിക്കാൻ പാടില്ല-ഡി.ജി.പിയുടെ ഉത്തരവ്

കൊച്ചി സിയാൽ മാതൃകയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഉടനെ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  റബ്ബർ ബോർഡ് ചെയർ പേഴ്സൺ, നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവവുമായാണ് ഷീല തോമസ് പുതിയ കമ്പനിയുടെ ചുമതലയേൽക്കുന്നത്.

ALSO READ: Cpm: ഞങ്ങളുടെ രീതി നിങ്ങളുടെ പോലെ അല്ല, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് കോണ്‍ഗ്രസിനെതിരെ സി.പി.എം

കേരള റബ്ബർ ലിമിറ്റഡ് നിലവിൽ വരുന്നതോടെ കേരളത്തിലെ റബ്ബർ കർഷകർക്ക് വൻ ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഇതോടെ കർഷകർക്ക് റബറിന് നല്ല വില തന്നെ നല്കാൻ ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഉയർന്ന വളർച്ചാ നിരക്ക്, പ്രകൃതിദത്ത റബറിന്റെ സാധ്യതകളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക, ഉൽപ്പന്നങ്ങളുടെ കയറ്റുമതി- വിപണി സാധ്യതകൾ, ഉയർന്ന പ്രവർത്തന മാർജിൻ എന്നിവ പരിഗണിച്ചായിരിക്കും റബ്ബറിന്റെ ഉല്പാദനമെന്ന മുമ്ബ് തന്നെ പറഞ്ഞിരുന്നു.

ALSO READ: സംസ്ഥാനത്തെ Covid പരിശോധനാ നയം പുതുക്കിയതായി Health Minister Veena George

സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയത്തുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ സ്ഥലത്താണ് കേരളം റബ്ബർ ലിമിറ്റഡ് സ്ഥാപിക്കുന്നത്.  കമ്പനിയിൽ ഓഫ് റോഡ് ടയറുകൾ,  മെഡിക്കൽ ​ഗ്ലൗസ്,  ഹീറ്റ് റസിസ്റ്റൻഡ് ലാറ്റക്സ് ത്രെഡ് എന്നിവ ഉണ്ടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News