രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച് പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും കൂടാതെ മറ്റ് 12 പേരാണ് മരിച്ചത്. അപകടമുണ്ടായി മൂന്ന് വർഷത്തിന് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.


ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിം​ഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. 2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.


Also read- Parliament Winter Session: പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുലിനെ കുടുക്കാൻ ബിജെപി!


റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ഡാറ്റയിൽ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error (aircrew)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 


കൂനൂർ വെല്ലിങ്ടണിലെ ഡിഫൻസ്‌ സ്റ്റാഫ് കോളജിൽ സെമിനാറിൽ പങ്കെടുക്കാൻ കോയമ്പത്തൂർ സൂളൂർ വ്യോമസേന താവളത്തിൽനിന്നാണ് റാവത്തും സംഘവും യാത്ര തിരിച്ചത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെയായിരുന്നു അപകടം.


2016 ഡിസംബറിലാണ്‌ കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത്‌ നിയമിതനായത്‌. 2020 ജനുവരിയിൽ രാജ്യത്തിന്റെ ആദ്യ സംയുക്തസേനാ മേധാവിയായി. പരംവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക്‌ അർഹനായി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.