General Bipin Rawat’s Cremation Updates: ത്രിവര്‍ണ്ണ പതാക പുതച്ച് CDS ബിപിന്‍ റാവത്ത്, ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയടക്കം പ്രമുഖര്‍
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്‌കാരം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും.
New Delhi: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്‌കാരം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും.
വിലാപയാത്ര 2 മണിയ്ക് വീട്ടില്‍നിന്നും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്തിമസംസ്കാര ചടങ്ങകളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‍റെ വസതിയിലേയ്ക്ക് പ്രമുഖ നേതാക്കളുടെ പ്രവാഹമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻഎസ്‌എ അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എന്നിവർ അന്തിമോപചാരം അദ്ദേഹത്തിന്‍റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവരും സിഡിഎസ് ജനറൽ റാവത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 9 മണിയോടെയാണ് അപകടത്തില്‍ കൊല്ലപ്പെട്ട ജനറൽ റാവത്തിന്‍റെയും മറ്റ് 12 പേരുടെയും ഭൗതികാശരീരം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ പെട്ടികളിൽ സുലൂരിൽ നിന്ന് ഡൽഹിയിലെ പാലം എയർബേസില്‍ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കരസേനാ മേധാവി ജനറൽ എംഎം നരവാനെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവർക്കൊപ്പം മൂന്ന് സൈനിക മേധാവികളും ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും മറ്റ് 11 പേർക്കും അന്തിമോപചാരം അർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...