Viral News: ലിങ്ക്ഡ് ഇന്നിൽ ഉയർന്ന ശമ്പളം, എന്നിട്ടും ജോലി രാജിവച്ചു; ഒടുവിൽ നേടിയത്!
12 രാജ്യങ്ങളിലാണ് പെൺകുട്ടി ഒരു വർഷം കൊണ്ട് സഞ്ചരിച്ചത്. ലോകം ചുറ്റുക എന്ന തന്റെ ആഗ്രഹം എവിടെ എത്തി നിൽക്കുന്നു എന്ന് കാണിച്ചു തരികയാണ് അവർ.
ഇഷ്ടപ്പെടുന്ന ഒരു ജോലി ചെയ്യുക, ഏതൊരാളുടെയും ഏറ്റവും വലിയൊരു ആഗ്രഹമാണത്. നമ്മൾ ഇഷ്ടപ്പെടുന്ന ജോലി അത് വളരെ ഭംഗിയായി തന്നെ നമുക്ക് ചെയ്യാൻ കഴിയും. എന്നാൽ പലർക്കും അതിന് സാധിക്കാതെ പോകാറുമുണ്ട്. ജീവിത സാഹചര്യങ്ങൾ കൊണ്ട് താൽപര്യമില്ലാത്ത ജോലികൾ വരെ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. ജീവിതത്തിലെ പല ഉത്തരവാദിത്തങ്ങളും കാരണം ജോലി എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും താൽപര്യമില്ലെങ്കിലും അത് ഉപേക്ഷിക്കാനും അവർക്ക് സാധിക്കില്ല.
അതിനിടെ വ്യത്യസ്തയാകുകയാണ് ഡൽഹി സ്വദേശിയായിട്ടുള്ള ഒരു പെൺകുട്ടി. തൊഴിൽ ദാതാക്കൾക്ക് വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമായ ലിങ്ക്ഡ് ഇന്നിലെ ജോലി രാജിവച്ചിറങ്ങിയ പെൺകുട്ടി ഒരു വർഷത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ലിങ്ക്ഡ് ഇന്നിൽ ഉയർന്ന ശമ്പളമുള്ള ജോലിയാണ് യുവതി വേണ്ടെന്ന് വച്ചത്. കാരണമോ, അവർക്ക് യാത്രകളോടുള്ള ഇഷ്ടം തന്നെ. തന്റെ പ്രചോദനാത്മകമായ കഥയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ് യുവതി.
Also Read: Karnataka cabinet: ആരൊക്കെ മന്ത്രിമാർ? ഏതൊക്കെ വകുപ്പുകൾ? ഇന്നറിയുമോ കർണ്ണാടക മന്ത്രിസഭാ ചിത്രം..
Linkedln-ൽ ക്രിയേറ്റർ മാനേജർ അസോസിയേറ്റ് ആയി നല്ല ശമ്പളമുള്ള ജോലിയാണ് ആകാൻക്ഷ മോംഗയ്‌ക്ക് ഉണ്ടായിരുന്നത്. പക്ഷേ ആകാൻഷ്യ്ക്ക് അഭിനിവേശം ലോകം ചുറ്റി സഞ്ചരിക്കുക എന്നതായിരുന്നു. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. രാജി വച്ച് ഒരു വർഷത്തിന് ശേഷം ആകാൻക്ഷ പങ്കുവെച്ച ട്വീറ്റ് ഇങ്ങനെ:
“കഴിഞ്ഞ വർഷം, ഇതേ തിയതിയിൽ തന്നെ ഞാൻ ലിങ്ക്ഡ് ഇന്നിലെ ജോലി ഉപേക്ഷിച്ചു. ഞാൻ പോകുമ്പോൾ, എനിക്ക് തന്നെ ഞാനൊരു വാക്ക് നൽകിയിരുന്നു. എന്റെ അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകം മുഴുവൻ സഞ്ചരിക്കാനും 1 വർഷം നൽകുമെന്നായിരുന്നു അത്. ഞാൻ പോകുമ്പോൾ എനിക്ക് 250k ഫോളോവേഴ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ എന്റെ അവസ്ഥ എങ്ങനെയാണെന്ന് അറിയണോ?'' എന്നായിരുന്നു യുവതി ട്വീറ്റ് ചെയ്തത്.
ഇപ്പോൾ ആകാൻക്ഷ മോംഗയ്‌ക്ക് 700kൽ അധികം ഫോളോവേഴ്സ് ഉണ്ട്. ഒരു വർഷത്തിനിടെ 12 രാജ്യങ്ങളിലാണ് അവർ സഞ്ചരിച്ചത്. അതിൽ 8 എണ്ണം അവർ ഒറ്റയ്ക്കാണ് സഞ്ചരിച്ചത്. 6 പേരടങ്ങുന്ന ഒരു ടീം ഉണ്ടാക്കി, യാത്രകൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തു. 300+ വീഡിയോകൾ, 30+ ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിക്കുകയും.
നിരവധി പേർ ആകാൻക്ഷയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ട്. തന്റെ ആഗ്രഹം മാറ്റിവെക്കാതെ അതിനായി പ്രവർത്തിച്ച അവരെ പ്രശംസിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ആയിരക്കണക്കിന് കമന്റുകളാണ് എത്തുന്നത്. ഒരുപാട് പേർക്ക് ഇവർ പ്രചോദനമാകുമെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...