മുംബൈ:  കൊറോണ വൈറസ് പ്രതിസന്ധിക്കിടെ   ശ്രദ്ധേയമായ  ഒന്നായിരുന്നു വൈറസിനെ  തുരത്താന്‍ ജനങ്ങള്‍ കൈക്കൊണ്ട നടപടികള്‍...  ഒപ്പം പ്രധാനമന്ത്രി നടത്തിയ  ആഹ്വാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നതും വാര്‍ത്തയായിരുന്നു....


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം,  കോവിഡ്‌ വൈറസിനെതിരേ ഏറ്റവുമാദ്യം "പ്രതിഷേധവുമായി"  രംഗ ത്തെത്തിയത്  കേന്ദ്രമന്ത്രി രാംദാസ്‌ അത്താവാലെയായിരുന്നു.  അദ്ദേഹത്തിന്‍റെ "Corona Go" മുദ്രാവാക്യം ട്രോളന്മാര്‍ക്ക്  ഏറെ പ്രിയങ്കരമായിരുന്നു... !!


കൊറോണ വൈറസ് പ്രതിസന്ധിയുടെ ആദ്യ നാളുകളില്‍ മുംബൈ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയ്‌ക്കു മുന്നില്‍ ചൈനീസ്‌ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രി ആദ്യമായി "കൊറോണാ ഗോ" മുദ്രാവാക്യം മുഴക്കിയത്‌.  അത്താവാലെ വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.  സംഭവം ഏറെ പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കി...   


എന്നാല്‍, സംഭവത്തില്‍ മന്ത്രിയുടെ നിലപാട് മറ്റൊന്നാണ് ...  താന്‍ അവതരിപ്പിച്ച  "Corona Go" "കൊറോണ ഗോ, ഗോ കൊറോണ" മുദ്രവാക്യം ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന്‍  അദ്ദേഹം പറഞ്ഞു.


അതേസമയം, "കൊറണോ ഗോ" എന്നു ചൊല്ലിയാല്‍ രോഗം മാറുമോയെന്ന ചോദിച്ചവരോട്  ഇന്ന്‍ തന്‍റെ മുദ്രാവാക്യം ലോകം മുഴുവന്‍ ഏറ്റുവിളിക്കുന്നത്‌ കാണുന്നുണ്ടോയെന്നായിരുന്നു  മന്ത്രിയുടെ മറുചോദ്യം.....!!