പനാജി: സംസ്ഥാനത്തെ പോര്‍ച്ചുഗല്‍ നിര്‍മ്മിതികളുടെ സംരക്ഷണത്തിനായി പൈതൃക സംരക്ഷണ നയം രൂപീകരിക്കാന്‍ തീരുമാനിച്ച് ഗോവ. ഈ രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരാസൂത്രണ വകുപ്പ് മന്ത്രി വിജയ്‌ സര്‍ദേശായ് പറഞ്ഞു. ഇത്തരം നിര്‍മ്മിതികള്‍ കണ്ടെത്തി ക്രോഡീകരിക്കുകയും ആവശ്യമെങ്കില്‍ നവീകരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നശിച്ചു പോയ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാനായി പുരാവസ്തു വകുപ്പിന്‍റെ സഹായം തേടും. പരമ്പരാഗത സ്വത്തുക്കള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ ലഭ്യമാക്കും. പാരമ്പര്യ സംരക്ഷണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചാള്‍സ് കൊരെയ ഫൌണ്ടേഷന്‍ ഇത്തരം നിര്‍മ്മിതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതായി സര്‍ദേശായ് പറഞ്ഞു.


തീരദേശസംസ്ഥാനമായ ഗോവയില്‍ പോര്‍ച്ചുഗല്‍ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്.