സ്വര്‍ണ വില എക്കാലത്തെയും റെക്കോര്‍ഡില്‍; പത്ത് ഗ്രാമിന് വില 49,996 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണ വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണ വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി.
പവന് 520 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ, പവന് 37,280 രൂപയായി. കഴിഞ്ഞ ദിവസം 4,595 രൂപയായിരുന്നു ഗ്രാമിന് വില. പത്ത് ഗ്രാമിന് വില 49,996 രൂപയാണ് വില. ഈ മാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ 36,160 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 4,520 രൂപയും.
കാത്തിരിപ്പിന് വിരാമം വണ്‍പ്ലസ് നോര്‍ഡ് പുറത്തിറങ്ങി, നിങ്ങൾ അറിയേണ്ടതെല്ലാം
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണ വില വര്‍ധനവിനു കാരണം. അന്താരാഷ്‌ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,858 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില.
കൊറോണ വൈറസ് (Corona Virus) വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില തുടര്‍ച്ചയായി വര്‍ധിക്കാനുള്ള മറ്റൊരു കാരണം.
'നീ വെറും കുപ്പത്തൊട്ടി', നടി ലക്ഷ്മി രാമകൃഷ്ണനെ ലൈവിൽ ചീത്ത വിളിച്ച് വനിത വിജയകുമാർ
ജൂലൈ ആറിന് 35,800 രൂപ എന്ന താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണമെത്തിയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 7,760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.