ലൈവ് അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. ഏറെ വിവാദമായ വനിത–പീറ്റർ പോൾ വിവാഹവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിെടയാണ് വഴക്കും ബഹളുവും ഉണ്ടായത്. പീറ്റർ പോളിന്റെ മുൻ ഭാര്യയുമായി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ ഇന്റർവ്യൂ ആണ് വനിതയെ ചൊടിപ്പിച്ചത്. ഇത് കണ്ടതിന് ശേഷം വനിത ചാനലിനെ വിളിക്കുകയും ലക്ഷ്മിയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ അഭിമുഖം തുടങ്ങുന്നതിനു മുമ്പ് തന്നെ കാര്യങ്ങൾ കൈവിട്ടു. ചർച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നുമായിരുന്നു വനിത(vanitha vijayakumar) തുടക്കത്തിൽ തന്നെ പറഞ്ഞത്.
‘രണ്ട് പേരുടെ ഇടയിൽ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാൾ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് യോഗ്യത.’–ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം.
എന്നാൽ ലക്ഷ്മി രാമകൃഷ്ണനു മറുപടിപോലും പറയാൻ സമ്മതിക്കാതെ തുടരെ തുടരെ വനിത തുടർവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ഒരു അവതാരകൻ വിളിച്ചിട്ടാണ് താൻ ലൈവിൽ എത്തിയതെന്നും ഇങ്ങനെ തെരുവിൽ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാൻ താൽപര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.
‘നീ ആരാണ് എന്ന് എനിക്ക് നന്നായി അറിയാം. ഒരു ഭർത്താവ് മഹ്റം ഉള്ളത് കൊണ്ട് നീ പതിവ്രതയാണെന്നാണോ വിചാരിക്കുന്നത്. നിന്റെ കഥ ഒക്കെ എനിക്കറിയാം.കുപ്പത്തൊട്ടിയാണ് നീ. ഇത് റെക്കോർഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും.’–വനിത പൊട്ടിത്തെറിച്ചു.
Also Read: വനിതയുടെ മൂന്നാം വിവാഹവും വിവാദത്തിൽ, പീറ്ററിനെതിരെ മുൻഭാര്യ!!!
തുടർന്ന് കാൾ കട്ട് ചെയ്ത് ലക്ഷ്മി ഇറങ്ങിപ്പോയി. അതിൽ കുപിതയായ വനിത അവതാരകനെ തെറി പറയുകയുണ്ടായി. തമിഴ്നാട്ടിൽ തന്നെ ഏറെ വിവാദമായിരിക്കുകയാണ് വനിത പീറ്റർ വിവാദം. ഈ വിഡിയോയും വൈറലായിരിക്കുകയാണ്