കുതിപ്പ് തുടരുന്നു... സ്വര്‍ണവില പവന് 40,000 രൂപ!!
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില. 3625 രൂപയായിരുന്നു ജനുവരി ഒന്നിന് ഗ്രാമിന്റെ വില.
തുടര്‍ച്ചയായ ഒന്‍പതാം ദിവസവും റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ വില. പവന് 40,000 രൂപയാണ് ഇപ്പോള്‍ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 5,000 രൂപയായി. 280 രൂപയാണ് വെള്ളിയാഴ്ച പവന് കൂടിയത്. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായിരുന്നു. ഏഴു മാസം കൊണ്ട് 11,000 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില. 3625 രൂപയായിരുന്നു ജനുവരി ഒന്നിന് ഗ്രാമിന്റെ വില.
ജൂലൈ 21 മുതലാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പാരംഭിച്ചത്. 10 ദിവസത്തിനുള്ളില്‍ ഗ്രാമിന് 405 രൂപയും പവന് 3240 രൂപയുമാണ് വര്‍ധിച്ചത്. ദേശീയ വിപണിയില്‍ 10 ഗ്രാ൦ സ്വര്‍ണത്തിന് 53,216 രൂപയാണ് വില. അന്താരാഷ്‌ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,958 ഡോളറാണ് വില. ഈ മാസം മാത്രം 180 ഡോളറാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനു കൂടിയത്.