മുംബൈ: 2019ലെ ബജറ്റവതരിപ്പിച്ചപ്പോള്‍ പണി കിട്ടിയത് സ്വർണത്തിനും ഇന്ധനത്തിനുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദായ നികുതിയിൽ കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ, ലഭിച്ച ആശ്വാസത്തിന് അധികം ദൈര്‍ഘ്യമില്ലായിരുന്നു എന്ന് തന്നെ പറയാം. സ്വര്‍ണത്തിന്‍റെയും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ ഈ ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 


സ്വർണ്ണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് 12.5%  ആണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് ഏകദേശം 5000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.


രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ട് തീരുമാനങ്ങളാണ് സ്വർണത്തിന്‍റെയും പെട്രോളിന്‍റെയും വില വർദ്ധനവ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ വില വര്‍ദ്ധനവ്‌ ഉപഭോക്താക്കളെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


ബജറ്റവതരണത്തിനുശേഷം സ്വര്‍ണവിലയില്‍ കാര്യമായ കുതിപ്പാണ് കാണുന്നത്. 


കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 25,680 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണം 33,450 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്.