സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്.  പവന് 1600 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.  ഇതോടെ സ്വർണ്ണം പവന്  39,200 രൂപയായി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 4,900 രൂപയാണ് ഇന്നത്തെ വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം


തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ്ണവിലയിൽ ഇടിവ് സംഭവിക്കുകയാണ്.  ഇന്നലെ രണ്ടുതവണയാണ് വില കുറഞ്ഞത്. 800 രൂപ കുറഞ്ഞ് 40800 ആയിരുന്നു വില.  നാലുദിവസം കൊണ്ട് പവന് 2,800 രൂപയാണ് കുറഞ്ഞിരിക്കുന്നത്.  സ്വർണ്ണ വിലയേയും ബാധിച്ചത് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ്.  


Also read: കർണാടകയിൽ ബസിന് തീപിടിച്ച് 5 പേർ മരിച്ചു; 27 പേർക്ക് പരിക്ക്..! 


അന്താരാഷ്ട്ര വില  ട്രോയ് ഔൺസ് (31.1 ഗ്രാം) തനിതങ്കത്തിന് 1,872.61 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു.  കൂടാതെ ദേശീയ വിപണിയിൽ 24 കാരാട്ട് സ്വർണ്ണം 10 ഗ്രാമിന്  1500 രൂപ കുറഞ്ഞത് 50,441 രൂപ നിലവാരത്തിലെത്തി.