റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണ വില. ശനിയാഴ്ച മാത്രം രണ്ട് തവണയാണ് സ്വര്‍ണത്തിനു വില കൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് 400 രൂപ കൂടിയതോടെ പവന് 35,920 രൂപയായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 280,120 എന്നിങ്ങനെയാണ് യഥാക്രമം ശനിയാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയത്. 4490 രൂപയാണ് ഗ്രാമിന്‍റെ വില. 


ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണ വില വര്‍ധനവിനു കാരണം. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ്‌ വില ഔണ്‍സിന് 1,763.48 രൂപയാണ് വില. സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകര്‍ കൂടിയിരിക്കുന്നതിനാല്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് അനുമാനം. 


മുട്ടുകുത്തി പോലീസുകാര്‍ മാപ്പപേക്ഷിച്ചു‍, ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍...


 


ജൂണില്‍ മാത്രം 6,450 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് സ്വര്‍ണ വില 34,880 രൂപയായിരുന്നു. ഈ മാസം മൂന്നു ദിവസമാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ വിറ്റത്. ജൂണ്‍ ആറ് മുതല്‍ എട്ട് വരെയായിരുന്നു അത്. പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു വില. 


അതേസമയം, വെള്ളി വിലയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 47.75 രൂപ വര്‍ധിച്ചു എട്ടു ഗ്രാമിന് 382 രൂപയായി. ഒരു കിലോ ഗ്രാം വെള്ളിയ്ക്ക് 47,750 രൂപയാണ് വില.