സ്വര്‍ണവില കൂടി
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നുവെങ്കിലും എപ്പോള്‍ വിലയില്‍ വലിയ വര്‍ദ്ധനവാണ് കാണുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ൦ ഒരു ഗ്രാമിന് 10 രൂപയാണ് വര്‍ദ്ധിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണം 24,560 രൂപയ്ക്കാണ് വില്പന നടക്കുന്നത്. ജൂണ്‍ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു നിരക്ക്.