ന്യൂഡല്‍ഹി:തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി,കസ്റ്റംസ് നല്‍കിയ നിര്‍ദ്ദേശം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്.


ഈ നടപടിയുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനേയും അറിയിക്കുകയും ചെയ്തു.


ഇങ്ങനെ ആസൂത്രിതമായാണ് കേന്ദ്രസര്‍ക്കാര്‍ ഫൈസലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്.


അതിനിടെ യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്തു.


യുഎയില്‍ നിന്ന് കടന്ന് കളയുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.


ഫൈസലിനെ യുഎഇയില്‍ നിന്ന് തന്നെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനായി നയതന്ത്ര നീക്കങ്ങള്‍ നടക്കുകയാണ്.
ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുരപ്പെടുവിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.


Also Read:സ്വര്‍ണ്ണകടത്ത് കേസ്;എം ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തു;ഇനി അറസ്റ്റ്..?


 



ഫൈസലിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.


കൊടുങ്ങല്ലൂര്‍ മൂന്ന് പീടിക സ്വദേശിയായ ഫൈസല്‍ ആണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണ്ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.