7th Pay Commission: DA യുടെ 3 കുടിശ്ശിക തുക ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ! തീരുമാനം ഈ മാസം അവസാനം?
7th Pay Commission Updates: കേന്ദ്ര സർക്കാർ 2021 മാർച്ചിൽ കേന്ദ്ര ജീവനക്കാരുടെ ഡിയർനസ് അലവൻസും (DA), പെൻഷൻകാർക്കുള്ള ഡിയർനെസ് റിലീഫ് (DR) 2021 ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
7th Pay Commission Latest Updates: കേന്ദ്ര സർക്കാർ 2021 മാർച്ചിൽ കേന്ദ്ര ജീവനക്കാരുടെ ഡിയർനസ് അലവൻസും (DA), പെൻഷൻകാർക്കുള്ള ഡിയർനെസ് റിലീഫ് (DR) 2021 ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1 എന്നീ കുടിശ്ശികയുള്ള മൂന്ന് അലവൻസുകളെക്കുറിച്ച് (DA) സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. സർക്കാരുമായുള്ള മെയ് 8 ന് നടത്താനിരുന്ന കൂടിക്കാഴ്ചയും മാറ്റിവച്ചു. ഇനി ഈ യോഗം ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിഎയുടെ 3 തവണകളുടെ കാത്തിരിപ്പ്
2020 മാർച്ച് 1 ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ (Minister of State (MoS) Finance Anurag Thakur) രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകിയതിൽ ഡിഎയുടെ മുടങ്ങിക്കിടക്കുന്ന ഈ മൂന്ന് തവണകളും ജൂലൈ 1 മുതൽ കിട്ടേണ്ട ഡിഎയ്ക്കൊപ്പം കൂട്ടും എന്നാണ്. ഈ മുടങ്ങിക്കിടക്കുന്ന DA യുടെ ചിന്ത കേന്ദ്ര ജീവനക്കാരെ ആശങ്കയിലാക്കിയിരുന്നു.
ജൂലൈ 1 ന് DA നൽകാൻ തീരുമാനമായാൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടം കാണാനാകും. കാരണം അവരുടെ ഡിയർനസ് അലവൻസ് നിലവിലെ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ ഗഡുക്കളെക്കുറിച്ച് ഒരു തീരുമാനവുമായില്ലെങ്കിൽ അവരുടെ ഏഴാമത്തെ ശമ്പള കമ്മീഷന്റെ കുടിശ്ശികയിൽ വലിയ ആഘാതമുണ്ടാകും.
ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) മാട്രിക്സ് പ്രശ്നം പരിഹരിക്കുന്നതിനായി JCM ന്റെ നാഷണൽ കൗൺസിൽ അധികാരികൾ, DoPT, ധനമന്ത്രാലയത്തിലെ ചെലവ് വകുപ്പ് എന്നിവരുമായി നിരന്തരം ചർച്ചകൾ നടക്കുന്നു. ഇക്കാര്യത്തിൽ മെയ് എട്ടിന് ഈ ഉദ്യോഗസ്ഥർ തമ്മിൽ ഒരു സുപ്രധാന കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ കേസുകൾ കാരണം ഈ യോഗം റദ്ദാക്കിയിരുന്നു. ഇപ്പോൾ ഈ മീറ്റിംഗ് ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ നടക്കുമെന്ന പ്രതീക്ഷയിലാണ്.
ഡിഎയുടെ 3 മുടങ്ങിക്കിടക്കുന്ന ഇൻസ്റ്റാൾമെന്റുകൾ ലക്ഷ്യം
ഈ യോഗത്തിന്റെ അജണ്ടയിൽ, ഞങ്ങൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സ്റ്റാഫ് സൈഡ് നാഷണൽ കൗൺസിൽ ഓഫ് ജെസിഎം സെക്രട്ടറി ശിവ ഗോപാൽ മിശ്ര പറയുന്നു. DA യുടെ ഈ മുടങ്ങിക്കിടക്കുന്ന മൂന്ന് തവണകളുടെ തീർപ്പ് കൽപ്പിക്കുകയാണ് മുഖ്യ അജണ്ട. JCM കേന്ദ്ര സർക്കാരോട് ഇതും പറഞ്ഞിട്ടുണ്ട് എന്തെന്നാൽ DA യുടെ മൂന്ന് തവണയും ഇപ്പോൾ ഒരുമിച്ച് നൽകാൻ കഴിയുന്നില്ലെങ്കിൽ ഭാഗികമായും അവർക്ക് നൽകാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Jaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ
ഡിഎ 28 ശതമാനമായേക്കാം
നിലവിൽ 52 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും 17 ശതമാനം നിരക്കിൽ ഡിഎ, ഡിആർ ലഭിക്കുന്നു. 2020 ജനുവരി 1 ന്റെ 3 ശതമാനവും 2020 ജൂലൈ 1 ന്റെ 4 ശതമാനവും 2021 ജനുവരി 1 ന്റെ 4 ശതമാനവും കൂടിച്ചേർന്നാൽ, ഡിഎ 2021 ജൂലൈ 1 മുതൽ 28 ശതമാനമായി ഉയരും. ഇതുമൂലം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വലിയൊരു കുതിപ്പ് ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...