7th Pay Commission: ദശലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷനർമാരും അവരുടെ ഡിയർനസ് അലവൻസ് (DA), ഡിആർ എന്നിവയ്ക്കായി കാത്തിരിക്കുകയാണ്. ഇതിനിടയിൽ 2021 ജൂലൈ 1 മുതൽ ഇത് വീണ്ടും നൽകിത്തുടങ്ങുമെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്.
ജൂലൈ 1 മുതൽ പിടിച്ചുവച്ചിരുന്ന ഡിയർനസ് അലവൻസ് ലഭ്യമാകും
മോദി സർക്കാർ കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് 2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1 എന്നീ സമയങ്ങളിലെ കേന്ദ്ര ജീവനക്കാരുടേയും പെൻഷൻകാരുടെയും ഡിഎ, ഡിആർ എന്നിവ നിർത്തിവച്ചിരുന്നു.
എന്നാൽ ഇപ്പോൾ 2021 ജൂലൈ 1 ന് അവ പുതുക്കിയ നിരക്കിൽ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാർത്ത 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും വലിയൊരു ആശ്വാസ വാർത്തയായിരുന്നു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ജീവനക്കാർക്ക് 17 ശതമാനം നിരക്കിൽ ഡിഎ, ഡിആർ ലഭിക്കുന്നു എന്നാൽ ഇത് 28 ശതമാനമായി ഉയരുമെന്നാണ്.
Also Read: Post Office: പണം ഇരട്ടിയാക്കണോ Kisan Vikas Patra ൽ നിക്ഷേപിക്കൂ, അറിയേണ്ടതെല്ലാം..
ഡിഎയുടെ വർദ്ധനവ് ഗുണം ചെയ്യും
ജൂലൈ 1 മുതൽ കേന്ദ്രസർക്കാരിലെ എല്ലാ ജീവനക്കാർക്കും ഡിഎയുടെ മുഴുവൻ ആനുകൂല്യവും ലഭിക്കുമെന്ന് മന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. 2021 ജനുവരി മുതൽ ജൂൺ വരെ ഫ്രീസുചെയ്ത് വച്ചിരിക്കുന്ന ഡിഎയ്ക്കൊപ്പം ഡിഎയുടെ വർദ്ധനവിന്റെ ആനുകൂല്യവും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
28 ശതമാനം ആയേക്കാം ഡിഎ
2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ എങ്കിലും വർധിക്കുമെന്ന് കണക്കാക്കുന്നുവെന്ന് എഐസിപിഐ (All India Consumer Price Index) യിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ റിപ്പോർട്ട് ചെയ്യുന്നു.
Also Read: Train യാത്രയ്ക്ക് Corona Negative Report ആവശ്യമാണോ? Indian Railwayയുടെ മറുപടി
2020 ജനുവരി മുതൽ ജൂൺ വരെ 3% ഡിഎയും 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 4% ഡിഎയും നിലവിലുള്ള സെൻട്രൽ ജീവനക്കാരുടെ ഡിഎയിലേക്ക് ചേർക്കുമെന്നാണ് പ്രതീക്ഷ. ഇത് നിലവിൽ 17% ആണ്. അതായത് മൊത്തം (17 + 3 + 4) 24 ശതമാനം ഡിഎ ആയിരിക്കും. കഴിഞ്ഞ വർഷവും ഡിഎയുടെ 4% വർദ്ധനവിന് മന്ത്രിസഭ സമ്മതിച്ചു, അതായത് ഡിഎ മൊത്തം 28% ലഭിച്ചേക്കും.
കുടുംബ പെൻഷനിലും വർദ്ധനവ്
സർക്കാർ പെൻഷൻകാർക്ക് കുടുംബ പെൻഷന്റെ പരമാവധി പരിധി വർദ്ധിപ്പിക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കുടുംബ പെൻഷന്റെ പരമാവധി പരിധി കേന്ദ്രസർക്കാർ രണ്ടര ഇരട്ടി വർദ്ധിപ്പിച്ചു. ഇതുവരെ കുടുംബ പെൻഷന്റെ പരമാവധി പരിധി പ്രതിമാസം 45,000 രൂപയായിരുന്നു. ഇപ്പോൾ ഇത് പ്രതിമാസം 1.25 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.
പി.എഫും വർദ്ധിക്കും
ഡിഎ പുന:സ്ഥാപിച്ച ശേഷം കേന്ദ്ര ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും (PF) വർദ്ധിക്കും. കേന്ദ്ര ജീവനക്കാരുടെ പിഎഫ് സംഭാവന കണക്കാക്കുന്നത് അടിസ്ഥാന ശമ്പളവും ഡിഎ ഫോർമുലയും ചേർത്താണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...