Coronavirus Latest Update: കോവിഡ് വര്‍ദ്ധിക്കുന്നതിനിടെ ശുഭ വാര്‍ത്ത, 10-12 ദിവസങ്ങള്‍ക്ക് ശേഷം കേസുകൾ കുറയും
Coronavirus Latest Update: ഈ സ്ഥിതി അടുത്ത 10 - 12 ദിവസത്തേയ്ക്ക് തുടരുമെന്നും ശേഷം കേസുകള്‍ കുറയുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Coronavirus Latest Update: കോവിഡ് വര്‍ദ്ധിക്കുന്നതിനിടെ ശുഭ വാര്‍ത്ത, 10-12 ദിവസങ്ങള്‍ക്ക് ശേഷം കേസുകൾ കുറയും
Coronavirus Latest Update: റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ മൂവായിരത്തില്‍ അധികമാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 7,830 പേര്‍ക്കാണ്.
കൊറോണ വ്യാപനം ശക്തമാവുന്നു എന്ന ആശങ്കകള്‍ക്കിടെയില്‍ ശുഭ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അതായത്, രാജ്യത്ത് കോവിഡ് എൻഡെമിക് ഘട്ടത്തിലേക്ക് കടക്കുന്നതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. അതായത്, ഈ സ്ഥിതി അടുത്ത 10 - 12 ദിവസത്തേയ്ക്ക് തുടരുമെന്നും ശേഷം കേസുകള്‍ കുറയുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: Lifestyle Tips: കോവിഡിനെ പ്രതിരോധിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഒമിക്രോണിന്‍റെ ഉപ വകഭേദമായ XBB.1.16 ആണ് നിലവിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണം. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും രോഗികളുടെ ആശുപത്രി പ്രവേശനം വളരെ കുറവാണെന്നും അത് അങ്ങിനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഭാവിയിൽ ഈ രോഗം എത്രത്തോളം മാരകമാകുമെന്ന് പറയാൻ പ്രയാസമാണെങ്കിലും ഇത് ഒരു സാധാരണ രോഗം പോലെയായി മാറുകയാണ് എന്നും വൃത്തങ്ങള്‍ അറിയിച്ചു.
XBB.1.16 ന്‍റെ വ്യാപനം ഈ വർഷം ഫെബ്രുവരിയിലെ 21.6 ശതമാനത്തിൽ നിന്ന് മാർച്ചിൽ 35.8 ശതമാനമായി ഉയർന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 7,830 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് രാജ്യത്തെ മൊത്തത്തിലുള്ള സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...