New Delhi: Covid മൂലം മരിച്ചവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധത അറിയിച്ച് കേന്ദ്ര  സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മഹാമാരിയില്‍ മരിച്ചവരുടെ  കുടുംബത്തിന്   50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍  ബുധനാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.  കൂടാതെ, ഈ തുക സംസ്ഥാനങ്ങള്‍,  തങ്ങളുടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ   (State Disaster Relief Fund) നിന്ന് നല്‍കുമെന്നും   കേന്ദ്രം അറിയിച്ചു


Also Read: Kerala COVID Update : സംസ്ഥാനത്തെ വീണ്ടും 20,000ത്തോളം കോവിഡ് കേസുകൾ, മരണം 142


കോവിഡ്  മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ,  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍  സുപ്രീം കോടതില്‍  സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച കോടതി തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.  ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍  സത്യവാങ്മൂലം  നല്‍കിയത്.


ദേശീയ ദുരന്തനിവാരണ അതോറിറ്റി (National Disaster Management Authority - NDMA) നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തിട്ടുള്ളതായും  കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച്   ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇപ്പോൾ 50,000 രൂപ ex gratia നല്‍കും.  എന്നിരുന്നാലും, നഷ്ടപരിഹാര തുക ലഭിക്കാൻ, പ്രസ്തുത കുടുംബാംഗത്തിന്‍റെ  മരണകാരണം കോവിഡ് -19 മൂലമാണ് എന്ന്  സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.  അതിനായി  ഈ സാഹചര്യത്തിൽ ആശുപത്രിയുടെയോ / ഡോക്ടറുടെയോ റിപ്പോർട്ട് അനിവാര്യമാണ്.  


നിരവധി സംസ്ഥാനങ്ങള്‍ കോവിഡ്   ബാധ, കോവിഡ്   മരണ കണക്കുകളില്‍ കൃത്രിമം കാട്ടുന്നതായും  ആരോപണം ഉയര്‍ന്നിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.