PM Kisan 8th Installment Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman Nidhi scheme) എട്ടാം ഗഡു കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ ഇതാ അവർക്കൊരു സന്തോഷ വാർത്തയുണ്ട്.   എന്തെന്നാൽ സർക്കാർ എട്ടാം തവണയായ 2000 രൂപ ഉടൻ തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 14 ന് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം (PM Kisan Yojana) കർഷകരുടെ അടുത്ത ഗഡു നാൽകും. മെയ് 14 ന് അക്ഷയ തൃതീയയാണ്. ഇതോടെ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (pm kisan 8th installment) എട്ടാം ഗഡുവിനുള്ള കാത്തിരിപ്പും അവസാനിക്കും.  2000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ കൈമാറ്റം ചെയ്യും.  


Also Read:  7th Pay Commission: DA യുടെ 3 കുടിശ്ശിക തുക ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ! തീരുമാനം ഈ മാസം അവസാനം? 


ചെറുകിട, നാമമാത്ര കർഷകർക്ക് സർക്കാർ അവരുടെ അക്കൗണ്ടിൽ പ്രതിവർഷം 6000 രൂപ കൈമാറ്റം ചെയ്യുന്നു. കർഷകർക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായമാണിത്, ഇത് 2000 രൂപയുടെ മൂന്ന് തവണകളായിട്ടാണ് നൽകുന്നത്.  


ഇപ്രകാരം പരിശോധിക്കുക


നിങ്ങൾ നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ സ്റ്റാറ്റസ് പരിശോധിക്കുകയാണെങ്കിൽ എട്ടാമത്തെ ഗഡു അല്ലെങ്കിൽ അടുത്ത ഗഡുവിനെക്കുറിച്ച് Waiting for approval by state എന്ന് എഴുതി കാണാം.   ഇതിനർത്ഥം ഈ ഗഡുവിനായി സംസ്ഥാന സർക്കാർ നിങ്ങളുടെ അക്കൗണ്ട് ഇതുവരെ അംഗീകരിച്ചിട്ടില്ലയെന്നാണ്.  എന്നാൽ നിങ്ങളുടെ സ്റ്റാറ്റസിൽ  Rft Signed by State Government എന്നാണ് വരുന്നതെങ്കില് വരുന്നുണ്ടെങ്കിൽ, ഇന്ന് ഞങ്ങൾ നിങ്ങൾക്ക് Rft Signed by State Government നെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം.  


നിങ്ങൾ പ്രധാനമന്ത്രി കിസാൻ നിധി വെബ്‌സൈറ്റിലേക്ക് (https://pmkisan.gov.in/)പോയി നിങ്ങളുടെ പേമെന്റ് സ്റ്റാറ്റസ് ( Installment Payment Status)  പരിശോധിക്കുമ്പോൾ ചില സമയം Rft Signed by State for 1st, 2nd, 3rd, 4th, 5th 6th, 7th instalment എന്നായിരിക്കും കാണുന്നത്.  ഇവിടെ Rftയുടെ  പൂർണ്ണരൂപം Request For Transfer എന്നാണ്.   


Also Read: Immunity Booster: തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കഷായം നിങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കും 


ഇതിനർത്ഥം, 'ഗുണഭോക്താവിന്റെ ഡാറ്റ സംസ്ഥാന സർക്കാർ പരിശോധിച്ചു, അത് ശരിയാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിക്കും. 


നിങ്ങളുടെ സ്റ്റാറ്റസിന്റെ നില ഇങ്ങനെ അറിയാം


വെബ്‌സൈറ്റിലെത്തിയ ശേഷം വലതുവശത്തുള്ള ഫാർമേഴ്‌സ് കോർണറിൽ (Farmers Corner) ക്ലിക്കുചെയ്യുക. ഇതിനുശേഷം, ഗുണഭോക്തൃ സ്റ്റാറ്റസ് ഓപ്ഷനിൽ (Beneficiary Status) ക്ലിക്കുചെയ്യുക, അതിനുശേഷം ഒരു പുതിയ പേജ് തുറക്കും. 


ഇനി നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്കായി നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്യാം. ഇതിനായി നിങ്ങളുടെ ഫാം അക്കൗണ്ട്, ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഇതിനായി നിങ്ങൾക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ pmkisan.nic.in ൽ സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക