EPFO Latest Update: തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് മികച്ച വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അതായത്, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 40,000 രൂപ ഉടൻ എത്താം...! 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, നിങ്ങളുടെ PF അക്കൗണ്ടില്‍  5 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങള്‍ക്ക് ഉടന്‍ തന്നെ 40,000 രൂപ പലിശയായി അക്കൗണ്ടില്‍ എത്തും. ഇതിന്‍റെ  പ്രയോജനം രാജ്യത്തെ 6  കോടിയിലധികം വരുന്ന ജീവനക്കാര്‍ക്ക് ലഭിക്കും. കേന്ദ്ര സർക്കാരിന്‍റെ  പ്രഖ്യാപനമനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം പലിശയാണ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക. ഇത് കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 


Also Read:  Monkeypox Update: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി കേന്ദ്രം 


EPFO പലിശയിനത്തില്‍ നല്‍കുന്ന ഈ  തുക നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയോ എന്ന് എങ്ങിനെ അറിയാന്‍ സാധിക്കും? ഇത് വീട്ടിലിരുന്ന് പോലും വളരെ എളുപ്പത്തില്‍ നിങ്ങൾക്ക് കണ്ടെത്താനാകും.  അതിനായി താഴെപ്പറയുന്ന ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം...  


Also Read:   Changes from August 1, 2022: ആഗസ്റ്റ് 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ് 


1. നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ, ആദ്യം നിങ്ങൾ epfindia.gov.in-ൽ പ്രവേശിക്കുക. 


2.  ഇതിന് ശേഷം 'Click here to know your PF Balance' എന്ന  ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.


3.  ഇതിന് ശേഷം റീഡയറക്‌ട് ലിങ്ക് വഴി epfoservices.in/epfo/ എന്ന പേജിലേക്ക് പോകണം.


4. ഈ പേജില്‍ കാണുന്ന 'മെമ്പർ ബാലൻസ് ഇൻഫർമേഷൻ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.


5. ഇവിടെ നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നല്‍കുക.  


6. അതിനുശേഷം നിങ്ങൾ നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ സംസ്ഥാനത്തിന്‍റെ  EPFO ​​ഓഫീസിന്‍റെ  വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യണം.


7. അതിന് ശേഷം 'സബ്മിറ്റ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. 


ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാകുമ്പോൾ, നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് എത്രയുണ്ട് എന്ന്  സ്ക്രീനിൽ പ്രദർശിപ്പിക്കും.


മൊബൈല്‍ ഫോണിലൂടെയും  പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാന്‍ സാധിക്കും.  അതിനായി ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. 


നിങ്ങൾ EPFO-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങൾ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴിൽ TAM എന്നും എഴുതുന്നു. ഹിന്ദിയിൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം  അറിയാന്‍ സാധിക്കും.  


UMANG ആപ്പ്  വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം. 


നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ Play Store-ൽ നിന്ന് UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് ആപ്പിൽ ലോഗിൻ ചെയ്യുക. മുകളിൽ ഇടത് കോണിലുള്ള മെനുവിലുള്ള  'സർവീസ് ഡയറക്ടറി' എന്നതില്‍ എത്തുക. ഇവിടെ EPFO ​​ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.   View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്പറും OTP വഴിയും ബാലൻസ് പരിശോധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.