7th pay Commission : സർക്കാർ പിടിച്ച് വെച്ച DA ഉടൻ തന്നെ നൽകുമെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ ഉറപ്പ് നൽകി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിടിച്ചുവെച്ചിരുന്നു ഡിഎ ജൂലൈ 1 മുതൽ പതിവ് പോലെ മൂന്ന് തവണയായി നൽകുമെന്നാണ് മന്ത്രി രാജ്യസഭയിൽ അറിയിച്ചിരിക്കുന്നത്. അതിൽ കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡിഎയിലെ എല്ലാ ആനുകൂല്യം ജൂലൈ ഒന്ന് മുതൽ ലഭ്യമായി തുടങ്ങമെന്നാണ് അനുരാഗ് ഠാക്കൂർ അറിയിച്ചിരിക്കുന്നത്.
New Delhi : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്ക് നൽകാൻ കുടിശിക ആയി കിടക്കുന്ന ഡിയർനെസ് അലവൻസ് (DA) ഉടൻ നൽകി തീർക്കുമെന്ന് കേന്ദ്ര മന്ത്രി Anurag Thakur. ജീവനക്കാരുടെ പിടിച്ചു വെച്ചിരുക്കുന്ന ഡിഎ ജൂലൈ ഒന്ന് മുതൽ നൽകി തുടങ്ങുമെന്നാണ് കഴിഞ്ഞ മാസം മോദി സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിന് മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ ഉറപ്പ് നൽകുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിടിച്ചുവെച്ചിരുന്നു ഡിഎ ജൂലൈ 1 മുതൽ പതിവ് പോലെ മൂന്ന് തവണയായി നൽകുമെന്നാണ് മന്ത്രി രാജ്യസഭയിൽ അറിയിച്ചിരിക്കുന്നത്. അതിൽ കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡിഎയിലെ എല്ലാ ആനുകൂല്യം ജൂലൈ ഒന്ന് മുതൽ ലഭ്യമായി തുടങ്ങമെന്നാണ് അനുരാഗ് ഠാക്കൂർ അറിയിച്ചിരിക്കുന്നത്.
ALSO READ : 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു
കഴിഞ്ഞ വർഷം ജനുവരി ജൂലൈ മാസങ്ങളിലും ഈ വർഷത്തിന്റെ തുടക്കം ജനുവരിയിലുമായിട്ട് ലഭിക്കാനുള്ള ഡിഎ ആണ് ജൂലൈ ഒന്ന് മുതൽ മൂന്ന് തവണയായി ലഭിക്കാൻ പോകുന്നതെന്ന് ഠാക്കൂർ രാജ്യസഭയിൽ ഉറപ്പ് നൽകിയത്.
ഈ ഡിഎ നൽകുന്നത് പോലെ പെൻഷൻ ആയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിയർനെസ് റിലീഫും (DR) നൽകി തുടങ്ങുന്നതാണ്. ഡിഎ വർധിക്കുമ്പോൾ സ്വഭാവികമായി പെൻഷൻ ആയവർക്ക് ലഭിക്കുന്ന ഡിആറും വർധിക്കുന്നതാണ്. മുടങ്ങി കിടക്കുന്ന ഡിആർ ജൂലൈ ഒന്ന് മുതൽ ലഭിച്ച് തുടങ്ങുന്നതാണ്.
ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?
ഇന്ത്യയിൽ പിടിച്ച് കുലക്കിയ കോവിഡ് വൈറസ് മഹാമാരിയുടെ സാഹചര്യത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പിടിച്ച് വെച്ചിരുന്നത്. ഇതിലൂടെ സർക്കാർ മഹാമാരിയുടെ സമയത്ത് 37,000 കോടി രൂപയാണ് സർക്കാരിന്റെ കൈയ്യിൽ കരുതി വെക്കാൻ സാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...