Kochi: മലയാളിക്ക് എന്നും ഭ്രമം ഉള്ളത് സ്വർണ്ണത്തോടാണ് (Gold). സ്വർണ്ണം അലങ്കാരത്തിനൊപ്പം ഒരു സമ്പാദ്യം കൂടിയാണെന്നുള്ളതാണ് അതിന്റെ കാരണം. നിങ്ങൾ സ്വർണ്ണം ഇഷ്ടപെടുന്ന ഒരാളാണെങ്കിൽ അല്ലെങ്കിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇതാണ് അതിനുള്ള ശരിയായ സമയം. കാരണം സ്വർണ്ണവില (Gold Rate) ഏകദേശം കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി നിൽക്കുകയാണ്. എന്നാൽ വെള്ളിയാഴ്ചയെക്കാൾ ഇന്ന് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് .


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ന് കേരളത്തിൽ (Kerala) ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 4170 രൂപയാണ്. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4549 രൂപയാണ് . ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 33,360 രൂപയും, ഒരു പവൻ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 36,392 രൂപയുമാണ്. ഇന്നലെ കേരളത്തിൽ 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4145 രൂപയും പവന് 33160 രൂപയുമായിരുന്നു വില.


ALSO READ: Today's Gold Rate: സ്വർണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇപ്പോൾ വാങ്ങിയാൽ ഏറ്റവും ലാഭം


ശനിയാഴ്ച്ച ഡൽഹിയിൽ (Delhi) 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 43950 രൂപയിൽ നിന്ന് 43600 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. അതെ സമയം മുംബൈയിലെ വിപണിയിൽ 22 കാരറ്റ് സ്വർണ്ണം വിൽക്കുന്നത് 43,430 രൂപയ്ക്കാണ്.  വെള്ളിയാഴ്ച്ച ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 0.2 ശതമാനം കുറഞ്ഞ് 1693 ഡോളറായിരുന്നു. കഴിഞ്ഞ ദിവസം ഇത് 1711 ഡോളറായിരുന്നു. യു എസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തിന്റെ വിലയെ ബാധിച്ചത്.


ALSO READ: SBI CBO Result 2021: ഇന്റർവ്യൂവിന് തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ അറിയാം


ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ർ​ണ​ത്തി​ൻറെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് (Budget) പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇതേ സമയം ആഗോള വിപണിയിൽ വെള്ളിക്ക് നേരിയ മുന്നേറ്റം ഉണ്ടായിരുന്നു. വെള്ളി ഒരു ഔൺസിന്റെ വില 0.2 % വർദ്ധിച്ച് 25.35 ഡോളറിൽ എത്തി നിൽക്കുകയാണ്.  


ALSO READ: UPSC civil services prelims exam 2021: UPSC Civil Service പരീക്ഷ തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കണം ചെയ്യേണ്ടത് ഇത്രമാത്രം


കഴിഞ്ഞ ബുധനാഴ്ച്ച സ്വർണ്ണ വിലയിൽ 11000 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കഴിഞ്ഞ വര്ഷം ആഗസ്റ്റിലായിരുന്നു അന്ന് 10 ഗ്രാം സ്വർണ്ണത്തിന് 56200 രൂപയായിരുന്നു വില. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന്  5620 രൂപ. നിങ്ങൾക്ക് ഇന്ന് സ്വർണ്ണം വാങ്ങിക്കാമോ എന്നത് ആലോചിച്ച് ചെയ്യാവുന്നതാണ്. ശുഭ​ദിനങ്ങൾ നോക്കി സ്വർണം വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.