സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവുണ്ടായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4145 രൂപയും പവന് 33160 രൂപയുമായി.
ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1693 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് 1711 ഡോളറായിരുന്നു. യു എസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്
ഫെബ്രുവരി ഒന്നിന് സ്വർണത്തിൻറെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വർധിക്കുകയും ചെയ്തു
നിങ്ങൾക്ക് ഇന്ന് സ്വർണ്ണം വാങ്ങിക്കാമോ എന്നത് ആലോചിച്ച് ചെയ്യാവുന്നതാണ്. ശുഭദിനങ്ങൾ നോക്കി സ്വർണം വാങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ആവശ്യമെങ്കിൽ ഒരു ജോത്സ്യനോടും സഹായം ചോദിക്കാം