സർക്കാരിന്റെ ദീപാവലി സമ്മാനം; മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന ധനമന്ത്രി പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ പദ്ധതിയ്ക്ക് പ്രാബല്യമുണ്ട്.
ന്യൂഡൽഹി: ദീപവലിയ്ക്ക് (Deepavali) മുന്നോടിയയുള്ള സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന ധനമന്ത്രി പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ പദ്ധതിയ്ക്ക് പ്രാബല്യമുണ്ട്.
കൊറോണ മഹാമാരി (Corona virus) കാരണം രാജ്യത്തിന്റെ സമ്പദ്ഘടന ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമ്പദ്ഘടയ്ക്ക് കരുത്തേകാൻ ആണ് ധനമന്ത്രി ഈ പാക്കേജിന്റെ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മേഖലയിലും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി കൊറോണ വ്യാപനം (Corona virus) മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് പരിഗണിക്കുന്നത്.
Also read: Dhanteras ദിനത്തിൽ ഇവ ദാനം ചെയ്യൂ, ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കും സമ്പത്തും വർധിക്കും
വായ്പ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിലുള്ള ഈട് രഹിത വായ്പയാണ് അനുവദിക്കുന്നത്. ഇതിൽ ഒരു വർഷം മൊറട്ടോറിയവും നാലു വർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി (Fiance Minister) അറിയിച്ചു. 50 കോടി രൂപ മുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31 വരെയാകും പദ്ധതി ആനുകൂല്യം ലഭിക്കുക.
കൂടാതെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയതായി ധനമന്ത്രി അറിയിച്ചു. 39.7 ലക്ഷം പേർക്കാണ് തുക വിതരണം ചെയ്തത്. ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് വിതരണം ചെയ്തു. മൂലധന ചെലവുകൾക്കായി 3621 കോടി രൂപ പലിശ രഹിത വായ്പയും അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
Also read: ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കും
ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)