ന്യൂഡല്‍ഹി : കോവിഡ് (Covid19) പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെ (Central Government) വീണ്ടും കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് (Congress Leader) രാഹുൽ ​ഗാന്ധി. രാജ്യം കോവിഡ് പ്രതിസന്ധിയിൽ‌ ആയിരിക്കുമ്പോൾ കേന്ദ്ര സർക്കാരിപ്പോൾ ആസ്തി വിൽപ്പനയുടെ തിരക്കിലാണെന്നും എല്ലാവരും സ്വയം ജാ​ഗ്രത പാലിക്കണമെന്നുമായിരുന്നു രാഹുൽ ​ഗാന്ധിയുടെ (Rahul Gandhi) വിമർശനം. ട്വിറ്ററിലൂടെയാണ് (Twitter) രാഹുലിന്റെ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ കൂട്ടേണ്ട സമയമാണ് ഇത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിപ്പോള്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്. അത്കൊണ്ട് നിങ്ങള്‍ സ്വയം ജാഗ്രത പാലിക്കൂ" എന്ന് രാഹുല്‍ ഗാന്ധി Tweet ചെയ്തു.



 


Also Read: Covid-19: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല


കോവിഡ് പ്രതിരോധത്തിൽ പറ്റിയ വീഴ്ചകൾ ചൂണ്ടി കാട്ടി നേരത്തെയും രാഹുൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. വാക്‌സിന്‍ ക്ഷാമം ഉള്‍പ്പടെയുള്ള പാളിച്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും കേന്ദ്രത്തെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.


കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയെയും രാഹുൽ ​ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ കിരീടത്തിലെ രത്‌നങ്ങളാണ് മോദി സര്‍ക്കാര്‍ വിറ്റുതുലയ്‌ക്കുന്നത്. സുഹൃത്തുക്കളായ ചില വ്യവസായികളെ സഹായിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. 70 കൊല്ലം രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ കെട്ടിപ്പടുത്ത നേട്ടങ്ങള്‍ നശിപ്പിക്കാന്‍ രൂപപ്പെടുത്തിയതാണ് ഈ പദ്ധതി. ഇത് തൊഴിലവസരങ്ങൾ ഇല്ലാതാക്കും.


Also Read: Kerala Covid 19 : കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനത്തിൽ സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ


നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി. റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രനീക്കം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. 70 വർഷത്തിനിടെ ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍,ആ കാലയളവില്‍ കെട്ടിപ്പടുത്ത എല്ലാ സ്വത്തുക്കളും ഇപ്പോള്‍ ബി.ജെ.പി ഭരണകൂടം വിറ്റഴിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ  46,164  പേർക്കാണ് കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 607 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. അതേസമയം 34,159 പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്‌തു. 


Also Read:  India COVID Update : രാജ്യത്ത് 46,164 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്ക ഉയർത്തി കേരളം


കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health) പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് (India) ഇതുവരെ 3,25,58,530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇതുവരെ 3,17,88,440 പേർ രോഗമുക്തി (Recovery) നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുന്നവരുടെ എണ്ണം 3,33,725 ആണ്. കൂടാതെ ഇതുവരെ 436365 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.