Covid-19: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല

  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 01:58 PM IST
  • രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് (Covid-19) കേസുകളില്‍ പകുതിയില്‍ അധികവും കേരളത്തില്‍ നിന്നാണ് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു
  • പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് രമേശ്‌ ചെന്നിത്തല (Ramesh Chennithala) പറഞ്ഞു.
Covid-19: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്  (Covid-19) കേസുകളില്‍ പകുതിയില്‍ അധികവും കേരളത്തില്‍ നിന്നാണ് എന്നത് ആശങ്ക  വര്‍ദ്ധിപ്പിക്കുന്നുവെന്നും പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും രമേശ്‌ ചെന്നിത്തല (Ramesh Chennithala) പറഞ്ഞു.

"കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാനത്ത് പൂർണ്ണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഏറെ ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനിടയിൽ കോവിഡ് ചികിത്സാസഹായം നിർത്തലാക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

  അലoഭാവത്തിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.  പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണം", കോണ്‍ഗ്രസ്‌ നേതാവ്  ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Third Wave) ഭീതിയിലാണ് രാജ്യം. ദിനംപ്രതി വര്‍ദ്ധിക്കുന്ന  കോവിഡ് കേസുകള്‍  മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പാണ് നല്‍കുന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  

കഴിഞ്ഞ 24 മണിക്കൂറില്‍  രാജ്യത്ത്   46,164 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.  എന്നാല്‍,  കഴിഞ്ഞ  24 മണിക്കൂറില്‍  31,445 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഈ റിപ്പോര്‍ട്ട് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News