ന്യുഡൽഹി: എട്ടാം വട്ട ചർച്ചയും പരാജയം.  മൂന്ന് കാർഷിക നിയമങ്ങളെച്ചൊല്ലി കഴിഞ്ഞ ഒരു മാസമായി സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചയുടെ എട്ടാം ഘട്ടം ഇന്നലെ നടന്നെങ്കിലും ഒരു തീരുമാനമെടുക്കാതെ പിരിഞ്ഞു.  അടുത്ത ചർച്ച ജനുവരി 15 ന് നിശ്ചയിച്ചിരിക്കുകയാണ്. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്ന ഒരൊറ്റ ആവശ്യമല്ലാതെ മറ്റൊരു വഴിയും കർഷക സംഘടനകൾ അവതരിപ്പിക്കാത്തതിനാൽ ചർച്ച തീരുമാനമെടുക്കാതെ പിരിഞ്ഞുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച തോമർ (Narendra Singh Tomar) അടുത്ത ചർച്ചയിൽ കർഷക സംഘടനയുടെ പ്രതിനിധികൾ ബദൽ മാർഗം കൊണ്ടുവരുമെന്നും പരിഹാരം കണ്ടെത്തുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഈ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം അദ്ദേഹവും നിരസിച്ചു മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് കർഷകരുടെ പല ഗ്രൂപ്പുകളും ഈ കാർഷിക പരിഷ്കാരങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


Also Read: കർഷകസമരം: തബ്‌ലീ​ഗ് ആവർത്തിക്കരുത്: സുപ്രീം കോടതി


കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ (Supreme Court) നിലനിൽക്കുന്ന കേസിൽ ചേരാൻ സർക്കാർ കർഷകരുടെ മുമ്പാകെ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് തോമർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും സർക്കാർ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.


കാർഷിക ബില്ലുകൾ സംബന്ധിച്ച വാദം ജനുവരി 11 ന് വീണ്ടും നടക്കും


ഈ കേസിൽ ജനുവരി 11 ന് സുപ്രീം കോടതിയിൽ ഹിയറിംഗ് നടക്കും.  കർഷകരുടെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പുറമെ ഈ മൂന്ന് നിയമങ്ങളുടെ (New Agriculture Bills) സാധുതയും സുപ്രീം കോടതി പരിഗണിച്ചേക്കാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.  ഈ നിയമങ്ങൾ നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന് ഇതിനെക്കുറിച്ച്  കർഷക നേതാക്കളിൽ നിന്നും ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് തോമർ പറഞ്ഞു. മാത്രമല്ല ഇത്തരത്തിലുള്ള എന്തെങ്കിലും നിർദ്ദേശം വന്നാൽ സർക്കാർ ആ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 


Also Read: Farmer Protest: എട്ടാം ഘട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കൽ ഒഴികെയുള്ള ഏത് നിർദ്ദേശവും പരിഗണിക്കാൻ തയ്യാർ


നിയമം റദ്ദാക്കലല്ലാതെ മറ്റെന്തെങ്കിലും മാർഗമുണ്ടോ എന്ന് സർക്കാർ പരിഗണിക്കും


മൂന്ന് നിയമങ്ങളേയും കുറിച്ച് ചർച്ചയിൽ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ലയെന്ന് തോമർ (Tomar) പറഞ്ഞു. നിയമങ്ങൾ റദ്ദാക്കുകയല്ലാതെ യൂണിയൻ മറ്റെന്തെങ്കിലും മാർഗ്ഗം നിർദ്ദേശിച്ചാൽ സർക്കാർ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ട ചർച്ചയ്ക്ക് ശേഷവും ഈ ചർച്ചയിലും ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലയെന്നും തോമർ പറഞ്ഞു.  അതിനാൽ ചർച്ച മാറ്റിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. "കർഷക സംഘടനകളും സർക്കാരും തമ്മിലുള്ള അടുത്ത ചർച്ചകൾ ജനുവരി 15 ന് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാണെന്നും അടുത്ത സംഭാഷണത്തിൽ ഫലമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ലെന്നും കർഷക നേതാവ് ജോഗീന്ദർ സിംഗ് ഉഗ്രഹാൻ (Joginder Singh Ugrahan) പറഞ്ഞു.


"മൂന്ന് നിയമങ്ങളും റദ്ദാക്കുകയല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ലയെന്നാണ് കർഷക നേതാവ് ജോഗീന്ദർ സിംഗ് ഉഗ്രഹാൻ (Joginder Singh Ugrahan) പറഞ്ഞു. സർക്കാർ ഞങ്ങളുടെ ശക്തി പരീക്ഷിക്കുകയാണെന്നും പക്ഷേ ഞങ്ങൾ വഴങ്ങാൻ പോകുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാൽ പ്രതിഷേധ സ്ഥലങ്ങളിൽ തന്നെ  ഞങ്ങൾക്ക് ലോറിയും (Lohri), ബൈസാഖിയും (Baisakhi)ആഘോഷിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.  


നിയമത്തിനെതിരെ പോരാടാൻ ജീവിതത്തിന്റെ അവസാന നിമിഷം വരെ കർഷകൻ തയ്യാറാണെന്ന് മറ്റൊരു കർഷക നേതാവ് ഹന്നൻ മൊല്ല (Hannan Mollah)പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള ഓപ്ഷൻ അദ്ദേഹവും നിരസിച്ചു. കൂടുതൽ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ജനുവരി 11 ന് കർഷക സംഘടന യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന അവരുടെ ആവശ്യത്തെത്തുടർന്ന് കർഷക നേതാക്കൾ സർക്കാരിനോട് തുറന്ന് പറഞ്ഞിരിക്കുന്നത് ഈ നിയമങ്ങൾ എന്ന് പിൻവലിക്കുമോ അന്ന് മാത്രമേ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി പോകൂവെന്നാണ്.  എന്തായാലും അടുത്ത ഘട്ട ചർച്ചയിൽ ഒരു പരിഹാരം ഉണ്ടാകുമോയെന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.