കർഷകസമരം: തബ്‌ലീ​ഗ് ആവർത്തിക്കരുത്: സുപ്രീം കോടതി

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ വീണ്ടും ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം-ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 05:49 PM IST
  • സമരക്കാര്‍ സംഘം ചേരാന്‍ അനുവദിക്കരുതെന്നും ഇത് കോവിഡ് പടരാൻ കാരാണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
  • കേന്ദ്ര സർക്കാരിനും ഡൽഹി ​ഗവൺമെന്റിനുമായി കോടതി ഒരു നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
  • ആൾക്കൂട്ടങ്ങളിൽ പാലിക്കേണ്ടുന്ന മുൻകരുതലുകൾ അടക്കമുള്ളവ എങ്ങിനെ വേണമെന്ന് പുതിയ നിർദ്ദേശങ്ങൾ
കർഷകസമരം: തബ്‌ലീ​ഗ് ആവർത്തിക്കരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ കർഷക സമരത്തിലും ശ്രദ്ധ വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതിയുടെ നിർദ്ദേശം. സമരക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അത് അവർക്ക് മനസ്സിലാക്കി നൽകണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നം​ഗ ബഞ്ച് കേന്ദ്ര സർക്കാരിനോട് പറഞ്ഞു.

സമരക്കാര്‍ സംഘം ചേരാന്‍ അനുവദിക്കരുതെന്നും ഇത് കോവിഡ് പടരാൻ കാരാണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ(Solicitor General) തുഷാർ മേത്ത അറിയിച്ചു. കേന്ദ്ര സർക്കാരിനും ഡൽഹി ​ഗവൺമെന്റിനുമായി കോടതി ഒരു നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങളിൽ പാലിക്കേണ്ടുന്ന മുൻകരുതലുകൾ അടക്കമുള്ളവ എങ്ങിനെ വേണമെന്ന് പുതിയ മാർ​ഗ നിർദ്ദേശങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.

ALSO READ:Farmer Protest: എട്ടാം ഘട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കൽ ഒഴികെയുള്ള ഏത് നിർദ്ദേശവും പരിഗണിക്കാൻ തയ്യാർ
 2020-ൽ ആദ്യം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ വീണ്ടും ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.Delhi അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ (കേന്ദ്രം) പറയണം. ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു. 

ALSO READ:രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം 82, UKയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് കെജ്‌രിവാള്‍

 ചട്ടങ്ങളും വിലക്കുകളും ലംഘിച്ച്‌ ഡല്‍ഹി നിസാമുദീനില്‍ തബ്‌ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ഡല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിേലക്കും Covid പടര്‍ന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ ഉണ്ടായിരുന്നു. അവരില്‍ നിന്ന് പടര്‍ന്നു കിട്ടിയ കൊറോണയുമായാണ് നൂറുകണക്കിനാളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. അതേസമയം കര്‍ഷകരുമായി നിയമം പിൻവലിക്കുന്നതൊഴികെ എന്ത് ചർച്ചകൾക്കും തയ്യാറാണെന്നാണ് കേന്ദ്ര സർക്കാരിൻെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News