ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്‍റെ താക്കീത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫെയ്സ്ബുക്ക് വിവരങ്ങള്‍ ദുരുപയോഗം ചെയ്തെന്നുള്ള വിവരത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. അതുകൂടാതെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


 



 


 


നേരത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്ക് പ്രതിക്കൂട്ടിലായിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിജ് അനലറ്റിക്ക എന്ന കമ്പനി അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്‍റെ  വിജയത്തിനായി ചോര്‍ത്തിയെന്നാണ് ആരോപണം. കമ്പനിയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ കമ്പനി തന്നെയാണ് യു.പി.എയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്നാണ് രവിശങ്കര്‍ പ്രസാദിന്‍റെ ആരോപണം. 



സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഫെയ്സ്ബുക്കിന്‍റെ ഏറ്റവും വലിയ ഓഹരി ഇടിവായിരുന്നു ഇത്.