പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21ലേക്ക്; നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍?
രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. മോദി(Narendra Modi)യുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിക്കുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. മോദി(Narendra Modi)യുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിക്കുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ആണ്‍ക്കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിവാഹ പ്രായത്തിനു സമാനമായി പെണ്‍ക്കുട്ടികള്‍ക്കും വിവാഹ പ്രായം 21 ആക്കിയേക്കും. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ത സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ വിവാഹ പ്രായ കാര്യത്തില്‍ തീരുമാനമെടുക്കും. സാമൂഹിക പ്രവര്‍ത്തക ജയ ജെയ്റ്റ്ലി അധ്യക്ഷയായ സമിതി ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കും.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, പോഷകാഹാര കുറവ് ഇല്ലാതാക്കുക എന്നാ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം. സാമ്പത്തിക- വിദ്യാഭ്യാസ അവസ്ഥകളില്‍ പിന്നോക്കം നില്‍ക്കുന്ന പെണ്‍ക്കുട്ടികളെയാണ് ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതെന്നു ദേശീയ ബാലാവകാശ കമ്മീഷനും വ്യക്തമാക്കുന്നു.
1929ലെ ശാരദ ആക്റ്റ് ഭേദഗതി ചെയ്താണ് 1978ല്‍ പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായ൦ 18 ആയി ഉയര്‍ത്തിയത്. പതിനഞ്ചു വയസായിരുന്നു അതിനു മുന്‍പ് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം. 1978ലെ നിയമം വീണ്ടും ഭേദഗതി ചെയ്യണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതരാമാ(Nirmala Sitharaman)നും രംഗത്തെത്തിയിരുന്നു.
നിലവില്‍ പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായ൦ 18ഉം ആണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21 ഉം ആണ്. അതേസമയം, ആണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 18 ആക്കുമെന്നു കഴിഞ്ഞ നവംബറില്‍ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, പുതിയ തീരുമാനത്തോടെ ഇതിന്റെ സാധുത മങ്ങും. ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്കെതിരായ നടപടികള്‍ കഠിനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.രണ്ട് വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് ഏഴു വര്‍ഷ തടവും 7 ലക്ഷം രൂപയുമാക്കി മാറ്റും.