Lucknow: ഉത്തർ പ്രദേശിലുടനീളമുള്ള മദ്രസ വിദ്യാര്‍ത്ഥികളുടെ സ്‌കോളർഷിപ്പ് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതുവരെ, 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 1,000 രൂപ വീതം സ്കോളർഷിപ്പ് നൽകിയിരുന്നു. ആ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ്  കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാനമനുസരിച്ച്  ഇനി മുതൽ 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. 


Also Read:  NIA: ഉത്തരേന്ത്യയിലെ അപകടകാരികളായ കുറ്റവാളികളെ ദക്ഷിണേന്ത്യന്‍ ജയിലുകളിലേക്ക് മാറ്റാന്‍  ശുപാര്‍ശ നല്‍കി എൻഐഎ


രാജ്യത്തെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഇതിന് കാരണമായി വ്യക്തമാക്കുന്നത്. കൂടാതെ, ഈ മദ്രസകളിൽ ഉച്ചഭക്ഷണവും പുസ്തകങ്ങളും സൗജന്യമാണ്. ഇത് കൂടാതെ, മറ്റ് അവശ്യ സാധനങ്ങളും വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. അതിനാലാണ് ഇപ്പോള്‍ മദ്രസകളിലെ സ്കോളർഷിപ്പ് നിർത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്,. 


റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വർഷം 16,558 മദ്രസകളില്‍നിന്നായി 5 ലക്ഷത്തോളം കുട്ടികൾ സ്കോളർഷിപ്പ് പ്രയോജനപ്പെടുത്തി. പുതിയ നിയമം അനുസരിച്ച്  9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. അതിനായി അപേക്ഷ  സമര്‍പ്പിക്കുകയും വേണം. 


അടുത്തിടെ, ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കണക്കാക്കിയിരുന്നു.  അതനുസരിച്ച്, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്രാസകള്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്