കള്ളപണം: നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാന്‍ തീരുമാനം
രാജ്യത്ത് 1000-500 നോട്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. ബാങ്കില്‍ ഇടപാടുകള്‍ നടത്താനെത്തുന്നവരുടെ കയ്യില്‍ ഇനിമുതല്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനാവശ്യമായ മഷി ഉടന്‍ തന്നെ ബാങ്കുകളില്‍ എത്തും.
ന്യൂഡല്‍ഹി: രാജ്യത്ത് 1000-500 നോട്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. ബാങ്കില്‍ ഇടപാടുകള്‍ നടത്താനെത്തുന്നവരുടെ കയ്യില്‍ ഇനിമുതല്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനാവശ്യമായ മഷി ഉടന്‍ തന്നെ ബാങ്കുകളില്‍ എത്തും.
നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.
ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് ശശികാന്ത്ദാസ് പറഞ്ഞു. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് കര്‍ശനമായി തടയുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് അറിയിച്ചു.
ബാങ്കുകളില്‍ ഒന്നിലേറെത്തവണ നോട്ട് മാറാന്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിരലില്‍ മഷി പതിച്ചവര്‍ക്കു വീണ്ടും രാജ്യത്തെ ഒരു ബാങ്കില്‍നിന്നും അസാധു നോട്ടുകള്‍ മാറിയെടുക്കാനാവില്ല.
ആരാധനാലയങ്ങൾ അവരുടെ നേർച്ചപണം ബാങ്കിൽ നിക്ഷേപിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കള്ളനോട്ട് പിടികൂടുന്നതിനായി കര്‍മസേനയെ നിയോഗിക്കുമെന്നും ശക്തികാന്ത ദാസ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരത്തില്‍ നോട്ട് മാറാന്‍ വരുന്നവര്‍ വിശ്വസനീയമായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകും. പഴയ നോട്ടുകള്‍ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന സ്ഥാപനങ്ങള്‍ അതിനു വിസമ്മതിച്ചാല്‍ നടപടിയുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
സീറോ ബാലന്‍സുള്ള പല അക്കൌണ്ടുകളിലും 49,000 രൂപ വരെ എത്തിക്കഴിഞ്ഞുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജന്‍ധന്‍ അക്കൌണ്ടുകള്‍ നീരീക്ഷിക്കാന്‍ തീരുമാനിച്ചത്.