ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്കി ഓഫറുകളുമായി കേന്ദ്ര സര്‍ക്കാര്‍. ലക്കി ഗ്രാഹക് യോജന, ഡിജിധൻ വ്യാപാരി യോജന എന്നീ രണ്ട് പദ്ധതികൾ ഇന്ന് സർക്കാർ പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

50 രൂപ മുതൽ 3000 വരെ ഡിജിറ്റൽ ഇടപാട് നടത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്നതാണ് ലക്കി ഗ്രാഹക് യോജന. ദിവസേന 1000 രൂപയും പ്രതിവാരം ഒരു ലക്ഷം രൂപയും ആണ് സമ്മാനത്തുക. 50 രൂപ മുതൽ 3000 രൂപ വരെയുള്ള ഇടപാടുകൾക്ക് ദിവസേന 1000 രൂപ സമ്മാനത്തുകയും പ്രതിവാര സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നതാണ് ഡിജിധൻ വ്യാപാരി യോജന.


ഡിസംബർ 25ന് രാജ്യത്തിന് ക്രിസ്മസ് സമ്മാനമായി പദ്ധതി  ആരംഭിക്കുമെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മെഗാ അവാര്‍ഡായി അടുത്ത വര്‍ഷം ഏപ്രില്‍ 14ന് ഒരു കോടി, 50 ലക്ഷം, 25 ലക്ഷം സമ്മാനവും നല്‍കും. ഡിജി ധന്‍ വ്യാപാരി യോജന പ്രകാരം ആഴ്ചയില്‍ 7000 വ്യാപാരികള്‍ക്ക് 50,000 രൂപ അവാര്‍ഡുകള്‍ നല്‍കും. വ്യാപാരികളുടെ മല്‍സരം ഡിസംബര്‍ 25 മുതലാണ് തുടങ്ങുക. മെഗാ അവാര്‍ഡായി 50 ലക്ഷം, 25 ലക്ഷം, 5 ലക്ഷം രൂപ സമ്മാനമായി നല്‍കും.


 



 


ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കായി സമ്മാന പദ്ധതി രൂപീകരിക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ) നീതി ആയോഗ് ആശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്കായി 340 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥയാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്‍പിസിഐ ആണ്.