Post Office ൽ മികച്ച സ്കീം, നിക്ഷേപത്തിൽ നിന്നും ലഭിക്കും പ്രതിമാസം 4950 രൂപ
പോസ്റ്റോഫീസിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത്തരം നിരവധി സ്കീമുകൾ ഇവിടെയുണ്ട് ഇതിൽ നിക്ഷേപിക്കുക വഴി നിങ്ങൾക്ക് എല്ലാ മാസവും പ്രതിമാസ വരുമാനം ലഭിക്കും.
Post Office Scheme: എല്ലാ നിക്ഷേപങ്ങൾക്കും (Investment) മികച്ച വരുമാനം വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പോസ്റ്റോഫീസിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത്തരം നിരവധി സ്കീമുകൾ ഇവിടെയുണ്ട് ഇതിൽ നിക്ഷേപിക്കുക വഴി നിങ്ങൾക്ക് എല്ലാ മാസവും പ്രതിമാസ വരുമാനം ലഭിക്കും.
ഡിജിറ്റൽ ഇന്ത്യയുടെ (Digital India) കാലഘട്ടത്തിൽ പോസ്റ്റോഫീസുകളും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിലേക്ക് പോകാതെ തന്നെ പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപം നടത്തുന്നതിന് ഇപ്പോൾ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ട്. IPPB വഴി വീട്ടിൽ ഇരിക്കുന്ന ഒരാൾക്ക് എങ്ങനെ ഒരു അക്കൗണ്ട് തുറക്കാമെന്ന് ഇവിടെ വിവരിക്കുന്നു.
Also Read: വീടിന്റെ വാടക Paytm ലൂടെ അടക്കൂ.. 1000 രൂപ നേടൂ! ചെയ്യേണ്ടത്?
വീട്ടിൽ ഇരുന്നുകൊണ്ട് ഒരു അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ
1. നിങ്ങളുടെ മൊബൈൽ ഫോണിൽ IPPB മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ Download ചെയ്യുക
2. IPBP മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ തുറന്ന് 'Open Account' ക്ലിക്കുചെയ്യുക
3. നിങ്ങളുടെ പാൻ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും നൽകുക
4. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ OTP നൽകുക
5. നിങ്ങളുടെ അമ്മയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, വിലാസം, നോമിനി വിവരങ്ങൾ എന്നിവ നൽകുക
6. പൂർണ്ണ വിവരങ്ങൾ സമർപ്പിച്ച ശേഷം submit ൽ ക്ലിക്കുചെയ്യുക
7. നിങ്ങളുടെ അക്കൗണ്ട് ഉടൻ തന്നെ പോസ്റ്റോഫീസിൽ തുറക്കും.
8. ഡിജിറ്റൽ സേവിംഗ് അക്കൗണ്ട് ഒരു വർഷത്തേക്ക് മാത്രമേ കാലാവധിയുള്ളൂ
10. പഒരു വർഷത്തിനുള്ളിൽ ബയോമെട്രിക് സർട്ടിഫിക്കേഷൻ പൂർത്തിയാക്കുക ശേഷം regular savings account തുറക്കും.
Also Read: തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റോഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി വളരെ മികച്ച വരുമാനം നൽകുന്നു. ഒരു നിക്ഷേപകൻ ഈ സ്കീമിൽ ഒരു Joint Account തുറക്കുകയും അതിൽ 9 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിക്കുകയും ചെയ്താൽ, അയാൾക്ക് പ്രതിമാസം 4950 രൂപ നേടാൻ കഴിയും. 6.6 ശതമാനം നിരക്കിൽ 59,400 രൂപയാണ് വാർഷിക പലിശ. ഈ സാഹചര്യത്തിൽ, നിങ്ങളുടെ പലിശയുടെ പ്രതിമാസ തുക 4,950 രൂപയായി മാറുന്നു. അത് നിങ്ങൾക്ക് എല്ലാ മാസവും എടുക്കാം. നിങ്ങൾക്ക് എല്ലാ മാസവും ലഭിക്കുന്ന തുക പലിശ മാത്രമായിരിക്കും. നിങ്ങളുടെ മുതൽ അതേപടി തുടരും. അത് നിങ്ങൾക്ക് മെച്യൂരിറ്റി കാലാവധി കഴിയുമ്പോൾ ലഭിക്കും.
ആർക്കാണ് ഒരു അക്കൗണ്ട് തുറക്കാൻ കഴിയുക
18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിയ്ക്കും തുറക്കാം
ഒരു അക്കൗണ്ടിൽ ഒരേസമയം 3 പേരുകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ
10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ പേരിലും ഇത് തുറക്കാൻ കഴിയും
10 വയസ്സിന് താഴെയുള്ള കുട്ടിക്കായി രക്ഷാധികാരികൾക്ക് (Guardian) അവരുടെ സ്വന്തം പേരിൽ തുറക്കാൻ കഴിയും.
Also Read: സർക്കാർ സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ (Gold monetization scheme)വലിയ മാറ്റം വരുത്താൻ പോകുകയാണ്.
നിങ്ങൾക്ക് തുക ഇനിയും വർദ്ധിപ്പിക്കാൻ കഴിയും
5 വർഷത്തെ കാലാവധി അനുസരിച്ച് നിങ്ങൾക്ക് പ്രതിമാസം 4,950 രൂപ പലിശ ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ കാലാവധി സമയം ഇനിയും വർദ്ധിപ്പിക്കാൻ കഴിയും. ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് വെറും 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങൾ single account തുറക്കുകയാണെങ്കിൽ നിങ്ങൾക്ക് പരമാവധി 4.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതേസമയം നിങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് തുറക്കണമെങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...