ഭോപ്പാൽ: രാജ്യത്ത് ​ഗ്രീൻ ഫം​ഗസ് (Green Fungus) ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് മുപ്പത്തിനാലുകാരന് ​ഗ്രീൻ ഫം​ഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ്​ ​ഗ്രീൻ ഫം​ഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മുക്തി (Covid Recovered) നേടിയയാൾക്കാണ് ​ഗ്രീൻ ഫം​ഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളെ വിദ​ഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫം​ഗസുകൾ രാജ്യത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ​ഗ്രീൻ ഫം​ഗസ്, ആസ്പ​ഗുലിസിസ് അണുബാധയാണെന്നും ഇത് സംബന്ധിച്ച് കൂടുതൽ ​ഗവേഷണം (Research) ആവശ്യമാണെന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവമായ ഒരു തരം അണുബാധയാണ് ആസ്പ​ർഗിലോസിസ്.


ALSO READ: India COVID Update : രാജ്യത്ത് ഇന്ന് 62,224 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; 2,542 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു


മുപ്പത്തിനാലുകാരനായ രോ​ഗിക്ക് കൊവിഡ് വന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. തുടർന്ന് കൊവിഡ് ഭേദമായി. ഇതിന് ശേഷം മൂക്കിൽ നിന്ന് വലിയ തോതിൽ രക്തം വന്നിരുന്നു. ശരീര ഭാരം വളരെ കുറ‍ഞ്ഞ അവസ്ഥയിലാണ് ഇദ്ദേഹമെന്നും ഡോ. രവി ദോസി പറഞ്ഞു. ആദ്യം ഇയാൾക്ക് ബ്ലാക്ക് ഫം​ഗസ് (Black Fungus) ബാധയാണെന്നാണ് സംശയിച്ചത്. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ​ഗ്രീൻ ഫം​ഗസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ​ഗ്രീൻ ഫം​ഗസ് രോ​ഗിയുടെ ശ്വാസകോശത്തെയും രക്തത്തിലും ​ഗുരുതരമായി ബാധിച്ചതായി ഡോക്ടർ വ്യക്തമാക്കി.


ALSO READ: Covid Vaccine : Covishield വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നിശ്ചയിച്ചത് സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ : സെൻട്രൽ പാനൽ മേധാവി


ബ്ലാക്ക് ഫം​ഗസിന് സമാനമായി കൊവിഡ് ബാധിതരിലോ കൊവിഡ് മുക്തരായവരിലോ ആണ് ​ഗ്രീൻ ഫം​ഗസ് കണ്ടെത്തുന്നത്. മൂക്കിൽ നിന്ന് രക്തം വരിക, കടുത്ത പനി, ശരീരത്തിന് ക്ഷീണം, ശരീര ഭാരം കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.