India COVID Update : രാജ്യത്ത് ഇന്ന് 62,224 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; 2,542 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു

കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് പ്രതിദിന കണക്കുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 10:41 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് പ്രതിദിന കണക്കുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
  • 2,542 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
  • ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് മരണനിരക്ക് 3,79,573 ആയി.
  • ഇത് വരെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 2.96 കോടി ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
India COVID Update : രാജ്യത്ത് ഇന്ന് 62,224 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; 2,542 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു

New Delhi : ഇന്ത്യയിൽ (India) കഴിഞ്ഞ 24 മണിക്കൂറിൽ 62,224 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് പ്രതിദിന കണക്കുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2,542 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് മരണനിരക്ക് 3,79,573 ആയി.

ഇത് വരെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 2.96 കോടി ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Union Health Ministry)  അറിയിച്ചു. അതെ സമയം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.22 ശതമാനമായി കുറഞ്ഞു. തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5 ശതമാനത്തിന് താഴെയെത്തുന്നത്.

ALSO READ: Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു, പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി Covid Pannel

 അതെസമയം കോവിഷീൽഡ് വാക്‌സിന്റെ (Covishield) രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്ന് നാഷണൽ ടെക്‌നികൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസഷൻ മേധാവി എൻ കെ അറോറ ചൊവ്വാഴ്ച പറഞ്ഞു.

ALSO READ: COVID Update : ഇന്ത്യയിൽ കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ ; മരണനിരക്ക് 2,726

നാഷണൽ ടെക്‌നികൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസഷനിലെ അംഗങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ അഭിപ്രായവ്യത്യാസം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. മെയ് 13 നാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചകൾ വരെയാണ്.

ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്

അതുകൂടാതെ കോവിഡ് വാക്‌സിന് ലഭിക്കാനായി ഇനി മുതൽ കോവിന് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിരവധി പേർക്ക് കോവിഡ് വാക്‌സിൻ ലഭിക്കുന്നതിൽ തടസം നേരിട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News