ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ (Toolkit Case) അറസ്റ്റിലായ ദിഷ രവിയുടെ (Disha Ravi) കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് ദിശയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ദിഷയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിന് ശേഷം പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് (Greta Thunberg) ദിഷ രവിയെ പിന്തുണച്ച് രംഗത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിഷയ്ക്ക് (Disha Ravi) പിന്തുണയുമായി ട്വിറ്ററിലൂടെയാണ് ഗ്രേറ്റ വീണ്ടും എത്തിയത്.  അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണെന്നാണ് ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചത്. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം ഇതെന്നും ഗ്രേറ്റ കുറിച്ചു.  കര്‍ഷക പ്രതിഷേധങ്ങളുമായി (Farmers Protest) ബന്ധപ്പെട്ട സമരങ്ങള്‍ക്കും പ്രചാരണത്തിനും പിന്തുണ തേടിയുളള ടൂള്‍ കിറ്റ്  (Toolkit) ഗ്രേറ്റയാണ് പുറത്തുവിട്ടത്.  കൂടാതെ ട്വീറ്റിൽ ഗ്രെറ്റ തൻബെർഗ് സ്റ്റാന്റ് വിത്ത് ദിഷ രവി (#StandWithDishaRavi) എന്ന ഹാഷ്‌ടാഗും ഇട്ടിട്ടുണ്ട്. 


Also Read: Toolkit case: രാജ്യത്തിന്‍റെ ഏകതയ്ക്ക് ക്രിസ്തീയ വിശ്വാസം വെല്ലുവിളി? Disha Ravi കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനി എന്ന വ്യാജപ്രചരണത്തിന് പിന്നില്‍


പരിസ്ഥിതി പ്രവർത്തകയായ ദിഷ രവി ഗ്രെറ്റ തൻ‌ബെർഗ് (Greta Thunberg) പങ്കിട്ട കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റിൽ (Toolkit) പങ്കുണ്ടെന്നാരോപിസി അറസ്റ്റിലായത്. ടൂൾകിറ്റ് എഡിറ്റുചെയ്യുന്നത് ഉൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ദിഷയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.