സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്‌കാരമായ അന്തരീക്ഷവും ആളുകളുടെ  കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോൾ കല്യാണ മണ്ഡപത്തിൽ നടന്ന ഒരു വഴക്കിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ കണ്ട് ആളുകൾ ചിലർ പൊട്ടിച്ചിരിക്കുകയും ചിലർ ഞെട്ടിയിരിക്കുകയുമാണ്. ഈ വീഡിയോയിൽ വരന്റെ പുറകിൽ നിൽക്കുന്ന സുഹൃത്ത് വരനെ നിരന്തരമായി ശല്യപ്പെടുത്തുകയും വരൻ കുറെയധികം നേരം ഇത് സഹിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പിന്നീട് സഹിക്കാൻ കഴിയാതെ വരുമ്പോൾ വരൻ ഇതിനോട് പ്രതികരിക്കുകയാണ്.


ALSO READ: Viral Video: ഭാര്യ, അഞ്ച് മക്കൾ, രണ്ട് പട്ടി, രണ്ട് കോഴി... രണ്ട് കാറിലേക്കുള്ള ആളുമായി ഇദ്ദേഹം ഓടിക്കുന്നത് ബൈക്കാണ്



കുറെയധികം നേരമായി തന്റെ തലപ്പാവിൽ പിടിച്ച് വലിക്കുകയും ഇക്കിളാക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടുകാരനെ വരൻ സഹിക്കെട്ട് എഴുനേറ്റ് നിന്ന് അടിക്കുകയാണ്. വധു പിടിച്ചിരുത്താൻ നോക്കുന്നുണ്ടെങ്കിലും വരൻ വഴക്ക് നിർത്തുന്നില്ല. ഗുൽസാർ സാഹബ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.  രണ്ട് ലക്ഷത്തോളം പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.