കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് lock down പ്രഖ്യാപിക്കുകയും പിന്നീട് അത് നീട്ടുകയും ചെയ്തത്.  അതിനെ തുടർന്ന് പല മംഗള കർമ്മങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോഴിതാ സ്നേഹത്തിന് lock down ഉം അതിർത്തിയുമൊന്നും തടസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വധുവരന്മാർ.  കഥയിലെ നായകനായ വരൻ ഉത്തർപ്രദേശ് സ്വദേശിയും എന്നാൽ വധുവോ ഉത്തരാഖണ്ഡ് സ്വദേശിയും.  ഇവർ രണ്ടാളും പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി ചെക്ക്പോസ്റ്റിൽ വിവാഹിതരായി. 


Lock down ആയതുകൊണ്ട് ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്രാ വിലക്ക് ഉള്ളതിനാലാണ് ചെക്ക്പോസ്റ്റിൽ മണ്ഡപമൊരുക്കിയത്.   ഇവര് ജില്ലാ മേലധികാരികളുടെ യാത്രാപാസ് അടക്കം വാങ്ങിയാണ് വിവിഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.  


Also read: നാൽപ്പതിലേറെ ആടുകളെ കൊന്ന ഹിമപ്പുലിയെ പിടികൂടി 


വിവാഹത്തിനായി തിരിച്ച വരനെയും കൂട്ടരെയും റെഡ് സോണിൽ ഉള്ളവരെ ഗ്രീൻ സോണിലേക്ക് പോകാൻ അനുവദിക്കില്ലയെന്ന് കാണിച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് വധുവിന്റെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്. 


ശേഷം വധുവും സംഘവും ചെക്ക്പോസ്റ്റിൽ എത്തുകയും  അവിടെവച്ച് പ്രിയപ്പെട്ടവരുടെയും പോലീസിന്റെയും സഹായത്തോടെ ഇരുവരും ഒന്നാകുകയായിരുന്നു.  സാമൂഹിക അകലം പാലിച്ചാണ് എല്ലാ ചടങ്ങുകളും നടത്തിയതെന്ന് അധികൃതർ അറിയിച്ചു.